വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി ചുവടെ നൽകുന്നു. അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകളും ചുവടെ നൽകിയിട്ടുണ്ട്. വിശദമായി വായിച്ചു നോക്കി നിങ്ങൾക്ക് വേണ്ട ജോലിക്ക് അപേക്ഷിക്കുക.
ജോലി ഒഴിവുകൾ വിശദവിവരങ്ങൾ.
1)ബ്രാഞ്ച് മാനേജർ : വിദ്യാഭ്യാസയോഗ്യത MBA / ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 60,000 രൂപ വരെ നേടാൻ സാധിക്കുന്ന ഒരു പോസ്റ്റ് ആണിത്.
2) സെയിൽസ് മാനേജർ : യോഗ്യത MBA / ബിരുദം, ഹോം അപ്ലയൻസസ് / ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം 45,000 രൂപ വരെ.
3) സെയിൽസ് എക്സിക്യൂട്ടിവ്.
MBA / ബദം, ഹോം അപ്ലയൻസ്/ബൈൽ / ക്രോക്കറി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം. ശമ്പളം 40,000 രൂപ വരെ.
4)സെയിൽസ് ട്രെയിനി.
വിദ്യാഭ്യാസയോഗ്യത MBA / ബിരുദം / ITI ഇലക്ട്രോണിക്സ്. ശമ്പളം 25,000 രൂപ വരെ നേടാം.
5) കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ്.
യോഗ്യത ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 20,000 രൂപ വരെ വെയർ ഹൗസ് ഇൻചാർജ്ജ് ; വെയർ ഹൗസ് / ഗോഡൗൺ സമാന മേഖലയിൽ
പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 20,000 രൂപ വരെ.
6)വെയർ ഹൗസ് അസിസ്റ്റന്റ് ആരോഗ്വവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ശമ്പളം 15,000 രൂപ വരെ നേടാം.
7) ബ്രാഞ്ച് അക്കൗണ്ടന്റ് : M.Com / B.Com യോഗ്യത ഉണ്ടായിരിക്കണം. മികച്ച SAP - B1 പരിജ്ഞാനവും 3 വർഷത്തെ പ്രവർത്തി പരിചയവും. പ്രായം 35 നു താഴെ, ശമ്പളം 45000 രൂപ വരെ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഗോപു നന്ദിലത് ലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലയിലും ഉള്ള ഷോപ്പിലേക്ക് ആണ് ഇപ്പോൾ ഈ വേക്കൻസികൾ വന്നിട്ടുള്ളത്. ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാം. ഇന്റർവ്യൂ ലൊക്കേഷനും വിശദ വിവരങ്ങളും ചുവടെ.
Date 15-07-2022, Friday.
Time 10:00 am to 3:00 pm
Venue നന്തിലത്ത് ജി-മാർട്ട് ഷോറും, ജി മാർട്ട് കോർണ്ണർ, താഴെചൊവ്വ, കണ്ണൂർ.
Date16-07-2022, Saturday
Time 10:00 am to 3:00 pm
Venue നന്തിലത്ത് ജി-മാർട്ട് ഷോറും, അതിഞ്ഞാൽ, മാണിക്കോത്ത്, കാഞ്ഞങ്ങാട്,
കൂടാതെ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ അയച്ചു അപേക്ഷിക്കാവുന്നതാണ്.
അയക്കേണ്ട ഈമെയിൽ അഡ്രസ്-hr@nandilathgmart.com
🔺 കേരളത്തിൽ വന്നിട്ടുള്ള മറ്റു ചില ഒഴിവുകൾ കൂടി പരിശോധിക്കാം.
1)ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.
ഒരു വർഷത്തെ സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14, രാവിലെ 11.30 ന് കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആയുർവേദം) നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
2)മലപ്പുറം : മഞ്ചേരി നഗരസഭാ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
ബിരുദവും ബി.എഡുമാണ് യോഗ്യത.
താത്പര്യമുള്ളവർ ജൂലൈ 14ന് രാവിലെ 11.30ന് മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന. ജോലി സമയം വൈകീട്ട് നാല് മുതൽ പിറ്റേന്ന് രാവിലെ എട്ട് വരെയായിരിക്കും.
3)മലപ്പുറം : പൂക്കോട്ടൂർ പി.എച്ച്.സിയിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിനെ താത്ക്കാലികമായി നിയമിക്കുന്നു.
യോഗ്യതയുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂലൈ 14ന് രാവിലെ 9.30ന് പൂക്കോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
4)എറണാകുളം: തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുളള ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി വാക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.
മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി യോഗ്യതയുളളവരും 50 വയസിൽ താഴെ പ്രായമുളളതുമായ ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കാം.