പത്താം ക്ലാസ് ഉള്ളവർക്ക് പോസ്റ്റ് മാൻ ജോലി മുതൽ.

കേരള പോസ്റ്റൽ സർക്കിൾ പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് മത്സര പരീക്ഷ നടത്തുന്നു. ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
1) പോസ്റ്റ്മാൻ ആൻഡ് മെയിൽ ഗാർഡ്.
വിദ്യാഭ്യാസ യോഗ്യത: (എ) അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് പാസ്സ്, (ബി) സർക്കിൾ/ ഡിവിഷനിലെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം, കൂടാതെ ഉദ്യോഗാർത്ഥി പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം, (സി) കമ്പ്യൂട്ടറിൽ ജോലി ചെയ്യാനുള്ള അറിവ്,
പ്രായം: 01.01.2022-ന് അമ്പത് (50) വയസ്സിനുള്ളിൽ ആയിരിക്കണം (ഇന്ത്യ ഗവൺമെന്റ് കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന വിവിധ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും).
പോസ്റ്റ്മാൻ തസ്തികയിലേക്ക് നിയമിതനായ വ്യക്തിക്ക് തന്റെ നിയമന തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ ഇരുചക്ര വാഹനമോ ത്രീ വീലറോ ലൈറ്റ് മോട്ടോർ വാഹനമോ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
 എന്നിരുന്നാലും, വൈകല്യമുള്ള വ്യക്തികളെ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കും.

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, പ്രാദേശിക ഭാഷയിൽ പരിജ്ഞാനം, കമ്പ്യൂട്ടർ പരിജ്ഞാനം,ഗ്രാമീണ ഡാക് സേവക് ആയി സേവനം ചെയിതിരിക്കണം.പ്രായപരിധി: 50 വയസ്സ്.യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 8ന് മുൻപായി അപേക്ഷ എത്തുന്ന വിധം അപേക്ഷിക്കുക
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കനും താഴെ നൽകുന്ന ലിങ്ക് നോക്കുക.

(ചുവടെ നൽകുന്ന പോസ്റ്റുകൾ ഡേറ്റ് കഴിഞിട്ടുണ്ട്.  മുകളിൽ നൽകിയ പോസ്റ്റ് ഡേറ്റ് കഴിയാത്തത് കൊണ്ട് ഒന്ന് കൂടി ഷെയർ ചെയ്യൂന്നു )

🔺പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, പാലക്കാട്, മലമ്പുഴ, ചിറ്റൂർ, കൊല്ലങ്കോട് ആലത്തൂർ, കുഴൽമന്ദം ബ്ലോക്കുകളിൽ മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റ് (എം. ഇ. സി ) നിയമനം നടത്തുന്നു.ജൂലൈ ഒന്നിന് 40 വയസ്സ് കവിയാത്ത ബിരുദധാരികളായ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജൂലൈ 26 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ ഓഫീസിൽ നൽകണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
അപേക്ഷകർ പാലക്കാട് ജില്ലയിലെ സ്ഥിര താമസക്കാർ ആയിരിക്കണം. പ്രസ്തുത ബ്ലോക്കിലെ അപേക്ഷകർക്ക് മുൻഗണന ലഭിക്കും

🔺പത്തനംതിട്ട : വനിത ശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ വയലത്തലയിലുളള ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറുടെ ഒരു ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായിട്ടുളള ഉദ്യോഗാർഥികളിൽ നിന്നും ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
45 വയസ് കഴിയാത്ത നല്ല കായികശേഷിയുളളവർക്ക് അപേക്ഷിക്കാം. കുട്ടികൾക്ക് പരിരക്ഷ നൽകുന്ന കാര്യത്തിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന നൽകും.
താത്പര്യമുളള ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് പ്രായം, പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി വയലത്തല പുതുമണ്ണിലുളള ഗവ. ചിൽഡ്രൻസ് ഹോമിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം.

🔺പാലക്കാട് : മുട്ടികുളങ്ങരയിൽ പ്രവർത്തിച്ചുവരുന്ന ഗവ. മഹിളാ മന്ദിരത്തിലേക്ക് എട്ട് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ യോഗ ടീച്ചറെ നിയമനം നടത്തുന്നതിന് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ ടീച്ചറുടെ ഡിപ്ലോമയാണ് യോഗ്യത. 25നും 45 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായ യോഗപരിശീലകരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 29ന് രാവിലെ 11ന് മഹിളാ മന്ദിരത്തിൽ നേരിട്ട് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain