ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിരവധി തൊഴിലവസരങ്ങൾ - Chemmannoor jewellery job vacancy - kerala job vacancy today.

ചെമ്മണ്ണൂർ ജ്വല്ലേഴ്സ് ലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.

വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ ചെമ്മണ്ണൂർ ജ്വല്ലേഴ്സ്ലേക്ക് നിരവധി മേഖലകളിലേക്ക് ആയി സ്റ്റാഫുകളെ ക്ഷണിക്കുന്നു. നിങ്ങൾക്ക് ഈ ഒരു പോസ്റ്റിലൂടെ എല്ലാവിധ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സുവർണാവസരം. വന്നിട്ടുള്ള ഒഴിവുകൾ അനുബന്ധ വിവരങ്ങൾ ചുവടെ വായിക്കുക.

1) സെയിൽസ്മാൻ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

2) സെയിൽസ്മാൻ - ഡയമണ്ട്.
 പത്താം ക്ലാസ് ഇല്ലെങ്കിൽ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത. പ്രവർത്തി പരിചയം ഉണ്ടെങ്കിൽ മുൻഗണന ലഭിക്കും.

3) സെയിൽസ്മാൻ ട്രെയിനി.
 എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ പറ്റിയ ജോലി. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ.

4) ഷോറൂം മാനേജർ.
 വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പ്ലസ് ടു എന്നിങ്ങനെ ഉള്ളവർക്ക് അപേക്ഷിക്കാം.ജുവലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മുൻഗണന ലഭിക്കും.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
വാക്കിൻ ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
WALK-IN INTERVIEW
27th JULY 2022 @
KANNUR 10.30 AM - 01.00 PM
HOTEL RAINBOW SUITS, NEAR MOIDHEEN PALLI BELLARD ROAD, KANNUR
CHEMMANUR
INTERNATIONAL JEWELLERS
Call Or WhatsApp 9562 9562 75 hr@chemmanurinternational.com

കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകളും.


🔺കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ഗവ. അംഗീകൃത ബി.സി.വി.ടി അല്ലെങ്കില്‍ ഡി.സി.വി.ടിയും ടി.എം.ടി/ എക്കോ ടെക്‌നീഷ്യന്‍/ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യനായിട്ടുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

🔺തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമനത്തിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, ഐ.ടി.ഐ ഇലക്ട്രിക്കൽ, അഞ്ച്വർഷത്തെ തൊഴിൽ പരിചയം (Electrical Maintenance.
of Electrical Installation) എന്നിവയാണ് യോഗ്യത.
പ്രായം 18 മുതൽ 41 വരെ.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

🔺പ്രോജക്‌ട് അസിസ്റ്റന്റ് നിയമനം
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https://keralapottery.org/).

🔺കേരള വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ( CMD) എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു ഡയറക്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ /ഇക്കണോമിക്സ്/ഇംഗ്ലീഷ്)/ B Tech/ CS.
പരിചയം: 3 - 5 വർഷം.
മുൻഗണന: ബിസിനസ് ഡെവലപ്മെന്റ് /
ഓപ്പറേഷൻസ്/അനാലിസിസ് എന്നിവയിൽ
അനുഭവപരിചയം.
പ്രായപരിധി: 36 വയസ്സ് ശമ്പളം: 25,000 - 30,000 രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 29ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain