ഡേ മാർട്ട് ഹൈപ്പർമാർക്കറ്റിൽ ജോലി നേടാൻ അവസരം.
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനം ആയ ഡേ മാർട്ട് ഹൈപ്പർമാർക്കറ്റിൽ ജോലി നേടാൻ അവസരം.നിരവധി പോസ്റ്റുകളിൽ ആയി നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്.പോസ്റ്റ് പൂർണ്ണമായി വായിച്ചു നോക്കി നിങ്ങൾ തേടുന്ന ജോലിക്ക് അപേക്ഷിക്കുക.കൂടാതെ മറ്റ് ഒഴിവുകളും ചുവടെ നൽകുന്നു.
ലഭ്യമായ ഒഴിവുകൾ.
ബില്ലിംഗ് സ്റ്റാഫ്.സെയിൽസ് ഗേൾസ്സെയിൽസ് മാൻസഹായിക്ലീനിംഗ് സ്റ്റാഫ്.കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.ഡാറ്റ എൻട്രി സ്റ്റാഫ്.
സൂപ്പർമാർക്കറ്റ് മേഖലയിൽ എക്സ്പീരിൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹോസ്റ്റൽ ആവശ്യമുള്ളവർക്ക് അതും ലഭിക്കും. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
VENUE
DAYMART HYPERMARKET, KUNDUTHODU ROAD, THOTTILPALAM, KOZHIKODE.
DATE & TIME
17 JULY 2022 FROM 10 AM TO 4 PM.
നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്തു അപേക്ഷിക്കാവുന്നതാണ്.
career@daymart.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മത്സ്യഫെഡിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യതയിൽ ജോലി ഒഴിവുകൾ
മത്സ്യഫെഡ് ഓണ്‍ലൈന്‍ മത്സ്യവിപണനം നടത്തുന്നതിന് ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്, ഡെലിവറി ബോയ്, കട്ടര്‍, ക്ലീനര്‍ തസ്തികകളിലേക്ക് പ്രാദേശിക അടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത: ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്- സയൻസ് വിഷയത്തിൽ ബിരുദം (ഫിഷറീസിൽ മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം, ഡെലിവറി ബോയ്- എസ്.എസ്.എൽ.സി, ഇരുചക്ര വാഹനവും അംഗീകൃത ലൈസൻസും, സ്മാർട്ട് ഫോൺ നിർബന്ധം, കട്ടര്‍- കട്ടർ ജോലിയിൽ പ്രാവീണ്യം, ക്ലീനര്‍- ക്ലീനർ ജോലിയിൽ പ്രാവീണ്യം.
നിശ്ചിത യോഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം 2022 ജൂലൈ 20 ന് കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനു സമീപമുള്ള മത്സ്യഫെഡ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോണ്‍: 0495 2380344.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം : വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ജൂലൈ 19നു നടത്താനിരുന്ന താൽക്കാലിക ഫാർമസിസ്റ്റ് ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ 21ലേക്കു മാറ്റി.
ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് സ്ഥാപനത്തിന്റെ കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഹാജരാകണം.
🔺മലപ്പുറം : തിരുവാലി ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ
22നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
🔺എറണാകുളം സാമൂഹ്യാരോഗ്യ കേന്ദ്രം പണ്ടപ്പിളളിയിൽ ദിവസവേതനത്തിൽ താത്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിക്കറ്റുകളുടെ അസലുമായി ജൂലൈ 26-ന് പകൽ 11ന് സാമൂഹികാരോഗ്യകേന്ദ്രം പണ്ടപ്പളളിയിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.