നാട്ടിലെ ഹൈപ്പർ മാർക്കറ്റുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് - Extra hypermarket jobs in kerala.

Kerala hypermarket job vacancies.

കേരളത്തിലെ പ്രശസ്തമായ രണ്ട് ഹൈപ്പർ മാർക്കറ്റുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും വേക്കൻസികൾ ചുവടെ നൽകുന്നു. പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഒഴിവുകൾ ഷെയർ ചെയ്ത് എത്തിക്കുക.

🔺EXTRA ഹൈപ്പർമാർക്കറ്റ് ലേക്ക് വിവിധ ഒഴിവുകളിൽ ആയി സ്റ്റാഫുകളെ നിയമിക്കുന്നു. സാധാരണക്കാർ നാട്ടിൽ അന്വേഷിക്കുന്ന നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. ചുവടെ നൽകുന്ന ഒഴിവുകൾ വിശദമായി വായിച്ചു നോക്കുക.
 • മാനേജർമാർ
 • അക്കൗണ്ടന്റ്
 • അക്കൗണ്ടന്റ് ട്രെയിനി
 • സ്റ്റോർ കീപ്പർ സെയിൽസ് മാൻ
 • സെയിൽസ് ഗേൾസ്
 • കാഷ്യർ
 • ഹൗസ് കീപ്പിംഗ് സ്റ്റാഫ്
 • പാക്കിംഗ് സ്റ്റാഫ്
 • ബില്ലിംഗ് സ്റ്റാഫ്.
 • ഡാറ്റാ എൻട്രി ഓപ്പറേറ്റർ
 • ഡ്രൈവർമാർ
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ജോബ് ലൊക്കേഷൻ കൊയിലാണ്ടി. വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
 ഇന്റർവ്യൂ വിശദവിവരങ്ങൾ.
ON 30-JULY-2022 10AM-2PM)
VENUE AT EXtra HYPERMARKET Koyilandy.
 ബയോഡാറ്റ അയച്ച് അപേക്ഷിക്കുന്നവർക്ക് ഈമെയിൽ അഡ്രസ് നൽകുന്നു.
info@extrahypermarket.com

🔺 തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് പ്രവർത്തിക്കുന്ന Laly's HYPERMARKET &
RESIDENCY ലേക്ക്  സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുകൾ ചുവടെ നൽകുന്നു.

1)സൂപ്പർമാർക്കറ്റ് മാനേജർ.
സൂപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

2)റെസ്റ്റോറന്റ് മാനേജർ.
ഹോട്ടൽ മാനേജ്‌മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

3)എക്‌സിക്യൂട്ടീവ് ഷെഫ്.
റസ്റ്റോറന്റ് മാനേജർ എന്ന പോസ്റ്റിലേക്ക്  അപേക്ഷിക്കാനുള്ള  അതെ യോഗ്യതയാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനും വേണ്ടത്.

4)അക്കൗണ്ടന്റ്.
 വിദ്യാഭ്യാസയോഗ്യത ബികോം കൂടാതെ ജി എസ് ടി എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

5)റിസപ്ഷനിസ്റ്റ്.
6)ബില്ലിംഗ് സ്റ്റാഫ് (ഹൈപ്പർമാർക്കറ്റ് & ടെക്സ്റ്റൈൽസ്).
7)സെയിൽസ് ബോയ്സ് & ഗേൾസ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ email അഡ്രസിലേക്അയച്ചു അപേക്ഷിക്കുക.
mail@lalyshypermarket.com
9995000055

🔺കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ സ്പോർട്സ് അക്കാദമിയിൽ കുക്ക്, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
55 വയസിൽ താഴെ പ്രായമുള്ള അക്കാദമിയിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, നാഗമ്പടം, കോട്ടയം. 686001 എന്ന വിലാസത്തിൽ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ നൽകണം.

🔺എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ പരമാവധി 90 ദിവസത്തേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 27ന് രാവിലെ 10.30ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ എത്തണം.

🔺കണ്ണൂർ ഐ എച്ച് ആർ ഡി യുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഇന്റർവ്യു നടത്തുന്നു.
അതാത് വിഷയങ്ങളിൽ 55 % മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ഉള്ളവർക്ക് മുൻഗണന.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇംഗ്ലീഷ് വിഷയത്തിന് ജൂലൈ 27 ന് രാവിലെ 11 മണിക്കും, മലയാളത്തിന് 30 ന് രാവിലെ 11 മണിക്കും ഹിന്ദി 30ന് ഉച്ച രണ്ട് മണിക്കും ഇന്റർവ്യൂവിന് ഹാജരാവണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain