എങ്ങനെ ഫോൺ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം!!
കേരള ഗവൺമെന്റ് പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമായ കെഎസ്ആർടിസി ൽ നിങ്ങൾക്ക് ഓൺലൈൻ ആയി ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. എന്നാൽ ഒട്ടുമിക്ക ആളുകളും ഇത് പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഓൺലൈൻ വഴി ടിക്കറ്റ് രജിസ്റ്റർ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള സ്വീറ്റ് തിരഞ്ഞെടുക്കാനും ടെൻഷൻ ഇല്ലാതെ യാത്ര തുടങ്ങാൻ സാധിക്കും. ഇപ്പോഴത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില വെച്ച് നോക്കുമ്പോൾ കെഎസ്ആർടിസി യിലെ യാത്ര എന്തുകൊണ്ടും ഗുണകരമാണ്. നിങ്ങൾക്ക് ഈ ബ്ലോഗിലൂടെ എങ്ങനെ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് മനസ്സിലാക്കാൻ സാധിക്കും.
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
1) കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
(https://www.keralartc.com/ticketbooking.html).
2) ഇ ടിക്കറ്റ് എന്നത് സെലക്ട് ചെയ്യുക.
3)അപ്പോൾ സെർച്ച് ഫോർ ബസ് ടിക്കറ്റ് എന്ന ഓപ്ഷൻ കാണാം.
4) നിങ്ങൾ യാത്ര തുടങ്ങുന്ന സ്ഥലം തിരഞ്ഞെടുക്കുക.
5) നിങ്ങളുടെ യാത്ര അവസാനിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.
6) നിങ്ങൾക്ക് ആവശ്യമുള്ള തീയതി തിരഞ്ഞെടുക്കുക.
7) നിങ്ങൾ തിരിച്ചു വരുന്ന തീയതി തിരഞ്ഞെടുക്കുക.
8) ശേഷം ക്ലിക്ക് അവൈലബിലിറ്റി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
9) അപ്പോൾ നിങ്ങൾക്ക് നിങ്ങൾ തിരഞ്ഞെടുത്ത റൂട്ടി ലേക്കുള്ള ബസ് സർവീസിന്റെ വിശദവിവരങ്ങൾ കാണാൻ സാധിക്കും.
10)നിങ്ങൾക്ക് വേണ്ട ബസ് തിരഞ്ഞെടുക്കുക.
11)നിങ്ങൾക്ക് ഒരു ഫോം കാണാം.
12) ബോർഡിംഗ് പോയിന്റ് തിരഞ്ഞെടുക്കുക.
13) ഡ്രോപ്പിംഗ് പോയിന്റ് തിരഞ്ഞെടുക്കുക
14) ഷോ ലേഔട്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
15)അപ്പോൾ ബസിന്റെ ലേഔട്ട് കാണാം.
16) നിങ്ങൾക്ക് സീറ്റുകൾ തിരഞ്ഞെടുക്കാം.
17) ലഭ്യമായ സീറ്റുകളെ വെള്ള നിറത്തിൽ കാണിക്കുന്നു.റോസ് നിറം സ്ത്രീ സീറ്റുകളെ പ്രതിനിധീകരിക്കുന്നു,നീല നിറം ബുക്ക് ചെയ്ത സീറ്റുകളെ പ്രതിനിധീകരിക്കുന്നു, ബ്രൗൺ നിറം ഞങ്ങൾ തിരഞ്ഞെടുത്ത സീറ്റുകളെ പ്രതിനിധീകരിക്കുന്നു, ആഷ് നിറം തടഞ്ഞ സീറ്റുകളെ പ്രതിനിധീകരിക്കുന്നു.
നിങ്ങളുടെ ഇഷ്ടമായി സീറ്റ് തിരഞ്ഞെടുക്കുക.
18) നിങ്ങൾക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.( വിൻഡോ സൈഡ്, ബാക്ക് സൈഡ് etc )
19) മൊബൈൽ നമ്പർ നൽകുക.
20) ഇമെയിൽ ഐഡി നൽകുക.
21)ലിംഗഭേദം തിരഞ്ഞെടുക്കുക.
22) പേര്, വയസ്സ് എന്നിവ നൽകുക.
23) കണ്ടിന്യൂ എന്ന ബട്ടൺ തിരഞ്ഞെടുക്കുക.
24)അപ്പോൾ നിങ്ങൾ പെയ്മെന്റ് പേജിലേക്ക് ചെല്ലും. അവിടെ നിങ്ങൾക്ക് ടിക്കറ്റ് നിരക്ക് തുടങ്ങിയ വിശദവിവരങ്ങൾ കാണാൻ സാധിക്കും.
25) നിങ്ങളുടെ ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് പെയ്മെന്റ് ചെയ്യാം.
26) ടൈംസ് ആൻഡ് കണ്ടീഷൻ ഒക്കെ നൽകുക.
27) തുടർന്ന് പെയ്മെന്റ് സക്സസ് ആയതിനു ശേഷം. നിങ്ങളുടെ ഇ-മെയിൽ അഡ്രസ് ലേക്കും ഫോൺ നമ്പറിലേക്കും ടിക്കറ്റ് ലഭിക്കുന്നതായിരിക്കും.