Kairali jewellers job vacancy 2022,and other job vacancies.

Kairali jewellery hiring staff for various Posts.

കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ കൈരളി ജ്വല്ലേഴ്സ് ലേക്ക് നിരവധി ഒഴിവുകളിൽ ആയി ഇപ്പോൾ സ്റ്റാഫുകളെ നിയമിക്കുന്നു. സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിശദവിവരങ്ങൾ ചുവടെ പോസ്റ്റിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. കൂടാതെ കേരളത്തിലെ മറ്റു വേക്കൻസികൾ കൂടി നൽകിയിട്ടുണ്ട്. പോസ്റ്റ് പൂർണമായും വായിച്ചു നോക്കിയ ശേഷം നിങ്ങൾ തിരയുന്ന ജോലിക്ക് അപേക്ഷിക്കുക.

1) സെക്യൂരിറ്റി കം ഡ്രൈവർ.
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
 15 ഒഴിവുകളാണ് ഈ പോസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുറഞ്ഞ യോഗ്യതയായി പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത് അതിനുമുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

3) ജ്വല്ലറി സെയിൽസ് മാൻ.
 10 ഒഴിവു റിപ്പോർട്ട് ചെയ്തിട്ടുണ്ട് മിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

4) സെയിൽസ് അസിസ്റ്റന്റ്.
 പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്. 10 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

5) ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്.
 സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ് ആണിത്.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഒഴിവുകളുടെ എണ്ണം നാല്.

6) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
 ഈ പോസ്റ്റിലേക്ക് സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. 10 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മിനിമം യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് കൈരളിയിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കാവുന്നതാണ്.
Varkala@kairalijewellers.in

കേരളത്തിൽ വന്നിട്ടുള്ള മറ്റു ചില ഒഴിവുകൾ കൂടി പരിശോധിക്കാം.

🔺കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ് (KSWMP) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
കേരളത്തിലെ 14 ജില്ലകളിലുംമായി ഒഴിവുകൾ.
1) ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ / SWM എഞ്ചിനീയർ.
ഒഴിവ്: 12.
അടിസ്ഥാന യോഗ്യത: MTech/ ME/ MS/ B Tech പരിചയം: 2 - 4 വർഷം പ്രായപരിധി: 60 വയസ്സ് ശമ്പളം: 55,000 രൂപ

2)ഫിനാൻഷ്യൽ മാനേജ്മെന്റ് എക്സ്പെർട്ട്.
ഒഴിവ്: 7
യോഗ്യത: ബിരുദാനന്തര ബിരുദം (കോമേഴ്സ്ബിസിനസ് അഡ്മിനിസ്ട്രേഷൻ) പരിചയം: 2 വർഷം.
പ്രായപരിധി: 60 വയസ്സ്.
ശമ്പളം: 55,000 രൂപ.

3)എൻവയോൺമെന്റൽ എഞ്ചിനീയർ.
ഒഴിവ്: 5
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം.പരിചയം: 7 വർഷം പ്രായപരിധി: 60 വയസ്സ് ശമ്പളം: 55,000 രൂപ.

4)SWM എഞ്ചിനീയർ ഒഴിവ്: 90.
അടിസ്ഥാന യോഗ്യത: M Tech/ ME/ MS
പ്രായപരിധി: 60 വയസ്സ് ശമ്പളം: 55,000 രൂപ.

5)സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ.
എക്സ്പെർട്ട് ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം സോഷ്യൽ സയൻസ് colo: PhD, MPhil പ്രായപരിധി: 60 വയസ്സ്.
ശമ്പളം: 66,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

🔺സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്കോ) ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷമാണ് കാലയളവ്. 20നും 30 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
ബി.എസ്സി ഡിഗ്രി ഇൻ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റും ഹാച്ചറിയിൽ ജോലി ചെയ്തതിന്റെ മുൻപരിചയവും ആണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024, എന്ന വിലാസത്തിൽ അപേക്ഷിക്കണം.

🔺കേരള വന ഗവേഷണ സ്ഥാപനത്തിലെ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദം അനിവാര്യം. വനയാത്രയിലും/ പഠനത്തിനും ഉള്ള പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.
28.03.2024 വരെയാണ് നിയമന കാലാവധി. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 22ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

 ജോലി ഒഴിവുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക. തൊഴിൽ തേടുന്ന ഏതെങ്കിലും ഒരാൾക്ക് ഉപകാരപ്പെടും എന്ന് ഉറപ്പാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain