നാളെതന്നെ ജോലിക്ക് കയറാവുന്ന ഒഴിവുകൾ | New job vacancies in kerala|

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.വിശദമായി വായിക്കുക.ജോലി നേടുക.ഏജൻസി പോസ്റ്റ് ഉണ്ടെങ്കിൽ ഒഴിവാക്കുക.
🔺കരുനാഗപ്പള്ളി, ലാലാജി ജം. പടിഞ്ഞാറ് വശം തറയിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുത്തൻ അങ്ങാടി സൂപ്പർ മാർക്കറ്റിലേക്ക്  ബില്ലിംഗ് & സെയിൽസ് 
സ്റ്റാഫിനെ ആവശ്യമുണ്ട്
ഉടൻ വിളിക്കൂ 9544861593, 9747478684
Dated : 31.07.2022

🔺 Eventflavours
Caterers and event management
Oachira, karunagapally 
മാർ ക്കറ്റിംങ് ചെയ്യാൻ കഴിവുള്ള  വർക്കിങ് പാർടണറിനെ ആവശ്യമുണ്ട്. പ്രായം വിദ്യാഭ്യാസം,മുൻപരിചയം എന്നിവ പ്രശ്നമല്ല
ഡയറക്റ്റ് മാർക്കറ്റ്,B2B മാർക്കറ്റ്, B2C മാർക്കറ്റിംഗ്, ഡോർ 2 ഡോർ മാർക്കറ്റിംഗ്
എന്നീ മേഖലകളിൽ പ്രവർത്തിക്കേണ്ടി വരും.
Contact on whatsapp :9895478046

🔺പാലക്കാട് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു.
പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു ബയോളജി, കേരള സർക്കാർ അംഗീകാരമുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദം (ബി.എസ്.സി. എം.എൽ.ടി) അല്ലെങ്കിൽ ഡയറക്ടർ ഓഫ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ(ഡി. എം.എൽ.ടി) പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
പ്രായപരിധി 40 വയസ്സിന് താഴെ.
താത്പര്യമുള്ളവർ യോഗ്യത, രജിസ്ട്രേഷൻ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിനകം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകണം.
ഓഗസ്റ്റ് 10 ന് രാവിലെ പത്തിന് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂ നടത്തുമെന്ന് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

🔺 അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്
ഫോ : 9745976353
Dated : 28.07.2022
പൻമന വെറ്റമുക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻ്റിനെ ( Male Staff) (GST +Billing) ആവശ്യമുണ്ട്
ഉടൻ വിളിക്കൂ 9745976353

🔺 വാരികയിലേക്ക് ജേർണലിസ്റ്റിനെ
ഓട്ടോമൊബൈൽ സ്റ്റോറികൾ എഴുതാൻ, ഡിസൈൻ (ലേഔട്ട്, DTP) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( MBA ), ടെലികോളർ, ഹെവി  ഡ്രെവർ, ഹെൽപ്പർ.
വേണ്ടവർക്ക് താമസസൗകര്യം, ബയോഡാറ്റ വാട്സ് ആപ്പ് അയയ്ക്കുക. ജനമിത്ര, മണർകാട്, കോട്ടയം. 83019 04958

🔺 റെസ്റ്റോറന്റ് @ എറണാകുളം എറണാകുളത്തുള്ള പ്രമുഖ റെസ് റ്റോറന്റിലേക്ക് KOT വെയിറ്റർ, പൊറോട്ട മേക്കർ, ഇന്ത്യൻ ചൈനീസ് കുക്ക്, ഹോട്ടൽ മാനേജർ ആവശ്യമുണ്ട്. 81294 33384

🔺 ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസ യിലേക്ക് Welcome Girls, ഹോസ്റ്റൽ വാർഡൻ, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിംഗ് സ്റ്റാഫ്, ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
താമസ സൗകര്യം ലഭ്യമാണ്. 9497292381, 8848501235

🔺ആലപ്പുഴ: ഡോ.അംബേദ്ക്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികളുടെ പഠന മേൽനോട്ട ചുമതലകൾക്കായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകളെ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരായി കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു.
വൈകുന്നേരം നാലു മുതൽ രാവിലെ എട്ടുവരെ വരെയാണ് ജോലി സമയം. മാസം 12,000 രൂപ ഓണറേറിയം ലഭിക്കും.
ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾ ജാതി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ (അനക്സ്) ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

🔺 മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ/സൈക്യാട്രിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേ ക്ഷിക്കാം. രണ്ട് ഒഴിവുണ്ട്.

പിജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ, എംബിബിഎസ്, സൈക്യാട്രിയിൽ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം,
അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), കൊട്ടാരം ബിൽഡി ങ്, ജനറൽ ആശുപത്രിക്കു സമീപം, ആലപ്പുഴ 688012 എന്ന വിലാസത്തിൽ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനകം നേരിട്ട് നൽകണം.
ഫോൺ: 04772 251650,225232

🔺 ആലിശേരി സർക്കാർ മഹിളാമന്ദിരത്തിലെ വനിതാ യോഗപരിശീലകയുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്റ്റ് മൂന്നിന് പകൽ 11ന് നടക്കും. 18നും 45നും ഇടയിൽ പ്രായമുള്ള യോഗ പരിശീലകർക്ക് പങ്കെടുക്കാം. ഫോൺ: 0477 2251232

🔺 ഗെസ്റ്റ് ലക്ചറർ
പാലക്കാട് കല്ലേപ്പുള്ളി ഐഎ
ച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണി ക്സ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിനു രാ വിലെ 11നു കോളജ് ഓഫിസിൽ നടക്കും.
ഫോൺ: 0491 2530010

🔺 കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമനം
ചിറ്റൂർ • കോളജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത ബി കോം/ബിബിഎ/എംകോം. കംപ്യൂ ട്ടർ പരിജ്ഞാനം അഭിലഷണീയം. താൽപര്യമുള്ളവർ ഓഗസ്റ്റ് 4നു 10.30ന് പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖത്തിന് എത്തണം. 9249214643, 8078042347.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain