Pulimoottil silks hiring staff for various vacancies - apply now.

പുളിമൂട്ടിൽ സിൽക്‌സിൽ ജോലി നേടാം.

 കേരളത്തിലെ നമ്പർ വൺ സ്ഥാപനങ്ങളിൽ ഒന്നായ പുളിമൂട്ടിൽ സിൽക്സ് ലേക്ക് നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും എല്ലാം വിശദവിവരങ്ങളും ഈ പോസ്റ്റിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.അതോടൊപ്പം മറ്റു ചില വേക്കൻസിയിൽ കൂടി നൽകിയിട്ടുണ്ട്. നാട്ടിൽ നല്ലൊരു ജോലി നോക്കുന്നവർ ഉറപ്പായും പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ലഭിച്ച ഒഴിവുകളുടെ വിശദവിവരങ്ങൾ.


1) ഫ്ലോർ മാനേജർ/ സൂപ്പർവൈസർ.
 സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാം. മൊത്തം അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2) സെയിൽസ് എക്സിക്യൂട്ടീവ്/ സെയിൽസ് ട്രെയിനി.
 സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്. 20 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

3) ബില്ലിംഗ് എക്സിക്യൂട്ടീവ്/ ക്യാഷർ.
 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്. ആകെ 10 ഒഴിവുകളാണ് വന്നിട്ടുള്ളത്.

4) വിഷ്വൽ മർച്ചൻഡൈസർ.
 മൂന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഫീമെയിൽ വേക്കൻസികൾ ആണ്.

5) റിസപ്ഷനിസ്റ്റ്.
 വനിതകൾക്ക് മാത്രം അപേക്ഷിക്കാവുന്ന ഒഴിവ്. ലഭ്യമായ ഒഴിവുകളുടെ എണ്ണം 5.

6) സോഷ്യൽ മീഡിയ കോഡിനേറ്റർ.
 സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാവുന്ന ജോലി ഒഴിവ്. ലഭ്യമായ ഒഴിവുകളുടെ എണ്ണം രണ്ട്.
മറ്റു ബ്രാൻഡുകളുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്ത് 1 വർഷത്തെ മുൻപരിചയം. ഇൻസ്റ്റാഗ്രാം, യുട്യൂബ്, ഫേസ്ബുക്ക് എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് ഉള്ളവർക്ക് അപേക്ഷിക്കാം.


 കൂടുതൽ വിശദവിവരങ്ങൾ.


1)കേരളത്തിലെ റീട്ടെയിൽ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളവും സെയിൽസ് ഇൻസെൻറ്റിവ്സും,

2)പി.എഫ്, ഇ.എസ്.ഐ മുതലായ ആനുകൂല്യങ്ങൾ വേറെയും. • സൗജന്യമായ ഹോസ്റ്റൽ താമസവും ഭക്ഷണവും ലഭ്യമാണ്.

3)ഞങ്ങളുടെ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന.

 വാക്കിൻ ഇന്റർവ്യൂ വഴിയാണ് പ്രസ്തുത സ്ഥാപനത്തിലേക്കുള്ള സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നത്.
താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോ ഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി. പുളിമുട്ടിൽ സിൽക്സ് പാലസ് റോഡ് ഷോറൂമിൽ എത്തിച്ചേരുക.JULY 21 to 24 (10 AM - 5 PM)
PALACE ROAD, THRISSUR
HR Manager:
7034443839


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain