മെഗാ ജോബ് ഫെയർ | ഉദ്യോഗ് 2022 | apply now|

"UDYOG 2022" മെഗാ ജോബ് ഫെയർ.


JCI Calicut ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ,

🔺 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, 🔺എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, 🔺മോഡൽ കരിയർ സെന്റർ (കേന്ദ്ര തൊഴിൽ മന്ത്രാലയം,
🔺NIELIT കാലിക്കറ്റ്),
🔺JDT ഇസ്ലാം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട്

 എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2022 സെപ്റ്റംബർ 3, ശനിയാഴ്ച രാവിലെ 9 മണിമുതൽ “ഉദ്യോഗ് 2022" എന്ന പേരിൽ മെഗാ ജോബ് ഫെയർ നടക്കുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക.
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാൻ

🔺കണ്ണൂർ സർവ്വകലാശാല നീലേശ്വരം കാമ്പസിലെ കോമേഴ്സ് ആൻറ് മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം കോം പ്രോഗ്രാമിലേക്കായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്സ്/മാത്തമാറ്റിക്സ്, കോമേഴ്സ് എന്നീ വിഷയങ്ങളിൽ പാർട്ട് ടൈം അധ്യാപകരുടെ ഒഴിവിലേക്ക് 2022 സെപ്റ്റംബർ ന ഇൻ ഇൻറർവ്യൂ നടത്തുന്നയാണ്. യോഗ്യതയുള്ളവർ സെപ്തംബർ 1ന് രാവിലെ 11 മണിക്ക് സർവ്വകലാശാലയുടെ നീലേശ്വരം കാമ്പസിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാവേണ്ടതാണ്.

🔺കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഫിസിക്സ്, അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി തസ്തികകളിലെ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷകർ ഓഗസ്റ്റ് 31 ന് ഉച്ചക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളോടെ കോളേജ് പ്രിൻസിപ്പൽ മുൻപാകെ നേരിട്ട് ഹാജരാവേണ്ടതാണ്.

🔺കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി) ടെക്നിക്കൽ ഇൻസ്പെക്ഷൻ വിങിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ഒഴിവുകൾ ചുവടെ 

പ്രിൻസിപ്പൽ
കൺസൾട്ടന്റ്
ടെക്നിക്കൽ സർവീസ് കോ-ഓർഡിനേഷൻ, സീനിയർ പ്രോജക്ട് എക്സാമിനർ - ജനറൽ സിവിൽ വർക്ക്സ്, പ്രോജക്ട് എക്സാമിനർ - ജനറൽ സിവിൽ വർക്ക്സ്,
പ്രോജക്ട് എക്സാമിനർ - ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിംഗ്, പ്രോജക്ട് കോർഡിനേറ്റർ,
ഇൻസ്പെക്ഷൻ എഞ്ചിനീയർ,
പ്രോജക്ട് അസിസ്റ്റന്റ്,
ഇന്റേണൽ ഓഡിറ്റ് അസിസ്റ്റന്റ്

തുടങ്ങിയ തസ്തികയിലായി 11 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: B Tech/ B Com വിത് MBA/ CA പരിചയം: 3 - 20 വയസ്സ് പ്രായപരിധി: 50 വയസ്സ് ശമ്പളം: 30,000 - 2,00,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ
അപേക്ഷ ഫോം

പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain