വിജയ് ഹോം അപ്ലൈൻസ് , ളായിക്കാട്
ചങ്ങനാശേരിയിൽ പുതുതായി ആരംഭിക്കുന്ന ഷോറൂമിലേക്കും, കൂടാതെ വൈക്കം കുറിച്ചി തിരുവല്ല കോഴഞ്ചേരി ഷോറൂമുകളിലേക്കും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണമായി വായിച്ചുനോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
🔺ഷോറൂം മാനേജർ.
പുരുഷന്മാർക്ക് അപേക്ഷിക്കാം വിദ്യാഭ്യാസയോഗ്യത ഡിഗ്രിയും 8 വർഷത്തെ
എക്സ്പീരിയൻസും.
🔺ഫ്ലോർ മാനേജർ.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 4.പുരുഷന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത ഡിഗ്രിയും 5വർഷത്തെ
എക്സ്പീരിയൻസും.
🔺 ബില്ലിംഗ് കം റിസപ്ഷൻ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത ബികോം. ലഭ്യമായ ഒഴിവുകളുടെ എണ്ണം 4.
🔺 സെയിൽസ്മാൻ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. ഒഴിവുകളുടെ എണ്ണം 15.പുരുഷന്മാർക്ക് അപേക്ഷിക്കാം.
🔺 സെയിൽസ്.
പുരുഷന്മാർക്ക് അപേക്ഷിക്കാം ഒഴിവുകളുടെ എണ്ണം 5.
🔺. A/C ടെക്നീഷ്യൻ
ലഭ്യമായ ഒഴിവുകളുടെ എണ്ണം നാല്.പുരുഷന്മാർക്ക് അപേക്ഷിക്കാം.കുറഞ്ഞത് നാലു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔺ഡ്രൈവർ.
ആകെ ഒഴിവുകളുടെ എണ്ണം 3. പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് ഫോർ വീലർ ബാഡ്ജ് നിർബന്ധമായും ഉണ്ടായിരിക്കണം.
🔺സ്വീപ്പർ.
സ്ത്രീകൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2.
താല്പര്യമുള്ളവർ ബയോഡേറ്റ സഹിതം ഓഗസ്റ്റ് 13 തീയതി ശനിയാഴ്ച 11 AM മുതൽ 3 PM വരെ വിജയാ ഹോം അപ്ലൈൻസ് മുത്തൂർ ,തിരുവല്ല ഷോറൂമിൽ നേരിട്ട് എത്തുക
9539155555
മറ്റു ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
🔺പാലക്കാട് മലമ്പുഴ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഗവ. ആശ്രമം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒരൊഴിവാണുള്ളത്. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ സ്പെഷ്യലൈസേഷൻ ടി.എച്ച്.എസ്.ഇ. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എസ്.എസ്.എൽ.സി.
ദേശീയതല ടെക്നിക്കൽ വിദ്യാഭ്യാസം, എൻജിനീയറിങ് (അനുബന്ധ ട്രേഡ്), വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം എന്നിവയാണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ളവർ ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മലമ്പുഴ ആശ്രമം സ്കൂളിൽ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
🔺പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഗസ്റ്റക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ മാസം 16ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദമാണ് യോഗ്യത.
🔺തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വ്യക്തിഗതം, തൊഴിൽ, വിദ്യാഭ്യാസം, അമിതഭാരം നിയന്ത്രിക്കൽ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ കൗൺസിലർമാരെ നിയമിക്കുന്നു.
എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ/ എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 20 വൈകിട്ട് 5 നകം അപേക്ഷകൾ ലഭിക്കണം.
വിലാസം: ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം, 695012.