കരസേനയിൽ ടെക്നിക്കൽ എൻട്രി & കരസേനയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്.
കരസേനയുടെ 2023 ജനുവരിയിൽ ആരംഭിക്കുന്ന 48-ാമത് ടെക്നി ക്കൽ എൻട്രി സ്റ്റീമിലേക്ക് (പെർ മനന്റ് കമ്മിഷൻ) അപേക്ഷ ക്ഷ ണിച്ചു. ആകെ 90 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാർ ക്കാണ് അവസരം.
യോഗ്യതകൾ
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽകുറയാത്ത പ്ലസ് ടു വിജയം. അപേ ക്ഷകർ 2022-ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം.
പ്രായപരിധി
16.5-19.5. അപേ ക്ഷകർ 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനി ച്ചവരാകണം.
തിരഞ്ഞെടുപ്പ്
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറിൽ ആരംഭിക്കുന്ന ബി .എസ്. ബി. ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവ സമായിരിക്കും ഇന്റർവ്യൂ. വൈദ്യ പരിശോധനയും ഉണ്ടായിരിക്കും. പരിശീലനം പൂർത്തിയാക്കുന്നവർ ക്ക് എൻജിനീയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും. ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും, 20 പാസ്പോർട്ട് സൈസ് ഫോട്ടോസും കരുതണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെ ടുത്തിയ പ്രിന്റ് ഔട്ട്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ജെ.ഇ.ഇ. മെയിൻ റിസൽട്ട് എന്നിവ പരി ശോധിക്കും.
എങ്ങനെ അപേക്ഷിക്കാം.
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈ നായി അപേക്ഷിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ പ്ര സിദ്ധീകരിച്ച വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീ കരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21.
🔺കരസേനയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്.
കരസേനയുടെ അലഹാബാദി ലെ പൂർവ യു.പി. & എം.പി. സബ് ഏരിയ ഹെഡ്ക്വാർട്ടേഴ്സിലെ മൂന്ന് മൾട്ടി ടാസ്സിങ് സ്റ്റാഫ് ഒഴി വിലേക്ക് അപേക്ഷ ക്ഷണിച്ചു. മെസഞ്ചർ-1, സഫായ്വാല 2 എന്നിങ്ങനെയാണ് ഒഴിവുകൾ. എഴുത്തുപരീക്ഷ, സ്റ്റിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തി ലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായപരിധി: 18-നും 25-നും ഇടയിൽ.
അപേക്ഷ നിശ്ചിത മാതൃ കയിലുള്ള അപേക്ഷ പൂരി Establishment Branch, Headquarters Purva UP & MP Sub Area, Allahabad- 211001 എന്ന വിലാസത്തിൽ സെപ്റ്റംബർ 25-നകം ലഭിക്കത്തക്കവിധത്തിൽ അയക്കണം. അപേക്ഷയോടൊ പ്പം അനുബന്ധരേഖകളും സ്വന്തം മേൽവിലാസം രേഖപ്പെടുത്തിയ 30 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും ഉൾപ്പെടുത്തണം. അപേക്ഷിക്കുന്ന കവറിനുപുറത്ത് തസ്തിക വ്യക്തമാ ക്കണം. വിശദവിവരങ്ങളും അപേ ക്ഷയുടെ മാതൃകയും ലഭിക്കാൻ.
മാക്സിമം ഷെയർ ചെയ്യുക.