ഭീമയിൽ ജോലി നേടാൻ അവസരങ്ങൾ| Bheema job vacancy |

ഭീമാ ജ്വല്ലേഴ്സ് ലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.

 കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ഭീമാ ജ്വല്ലേഴ്സ് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ലഭ്യമായ ഒഴിവുകൾ മറ്റു വിശദ വിവരങ്ങൾ എന്നിവയെല്ലാം ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിച്ചു നോക്കിയ ശേഷം ജോലിക്ക് അപേക്ഷിക്കുക.

🔺സെയിൽസ് എക്സിക്യൂട്ടീവ് (Male):
 യോഗ്യ ത ബിരുദം, കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർ ത്തി പരിചയവും ഉപഭോക്താക്കളുമായി മികച്ച ആശയ വിനിമയവും നടത്താൻ കഴിവുള്ളവരു മായിരിക്കണം. പ്രായം 35 വയസ്സിനു താഴെ,

🔺സെയിൽസ് അസിസ്റ്റന്റ് (Male) : സെയിൽസ് രംഗത്ത് മികച്ച ആശയവിനിമയം നടത്താൻ ക ഴിവുള്ളവരും മികച്ച വ്യക്തിത്വവുമുള്ള ബിരുദ ധാരികളായ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സിനു താഴെ,

🔺മാർക്കറ്റിംഗ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് (Male) : പ്ലസ് ടു ബിരുദം. ഫിനാൻഷ്യൽ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്ര വർത്തി പരിചയം. ഉപഭോക്താക്കളുമായി മിക ച്ച ആശയ വിനിമയവും നടത്താൻ കഴിവുള്ളവ രുമായിരിക്കണം. (മുൻപരിചയം ഇല്ലാത്ത വർക്കും അപേക്ഷിക്കാം.)

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാ റ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സ ഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടുക.

തിയതി 12 ആഗസ്റ്റ് 2022,
സ്ഥലം : ബീമ, ഏരിസ് പ്ലസ് തിയേറ്ററിന് എതിർവശം, ഓവർബ്രിഡ്ജ്, തിരുവനന്തപുരം സമയം : രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റ
careersbhima@gmail.com - എന്ന മെയിലിൽ അയയ്ക്കുകയോ
0471 2488077/9496127777 - എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

 മറ്റ് ജോലി ഒഴിവുകൾ.

🔺കണ്ണൂർ ഗവ പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ എഞ്ചിനിയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ആഗസ്റ്റ് 11ന് രാവിലെ പത്ത് മണിക്ക് എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാവണം.

🔺കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും കോട്ടയം മോഡൽ കരിയർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ബംഗളുരു ആസ്ഥാനമായ മൾട്ടിനാഷണൽ കമ്പനിയിലേക്ക് ഓഗസ്റ്റ് 12ന് എം.ജി. സർവകലാശാല ക്യാമ്പസിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും വച്ച പ്രോസസ്സ് അസ്സോസിയേറ്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തും.
2019ലോ ശേഷമോ ബിരുദമോ അതിനുമുകളിലുള്ള യോഗ്യതയോ നേടിയവർക്കാണ് അവസരം. താത്പര്യമുള്ളവർ രജിസ്റ്റർ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

🔺കോഴിക്കോട് വടകര താലൂക്കിലെ ശ്രീ വെള്ളികുളങ്ങര ശിവ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 20 ന് വൈകുന്നേരം 5 മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ അപേക്ഷ ലഭിച്ചിരിക്കണം.
അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.

🔺എറണാകുളം ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലയുടെ കീഴിൽ ട്രാൻസ്ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് ആറ് ട്രാൻസ്ജെൻഡർ ലിങ്ക് വർക്കർമാരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അനുവദിച്ചിട്ടുള്ള ട്രാൻസ്ജെൻഡർ ഐഡൻറിറ്റി കാർഡുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട ആളാവണം.
പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി: 18 നും 40 നുമിടയിൽ. അപേക്ഷിക്കേണ്ടഅവസാന തീയതി : ആഗസ്റ്റ് 20 ന് വൈകിട്ട് നാല് വരെ .

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain