ജോലി അന്വേഷകരായ കേരളത്തിൽ ഉള്ള യുവതി യുവാകൾക്ക് ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിക്കുക താഴെ കൊടുത്ത നമ്പറിൽ വിളിച്ചു ഉറപ്പാക്കിയ ശേഷം.
നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്തു ജോലി നേടുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI , PF ആനുകൂല്യങ്ങളും താമസം , ഭക്ഷണം എന്നിവയും ലഭിക്കുന്നതാണ് .
WALK IN INTERVIEW MAHALAKSHMI SILK'S
വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു.
🔺സെയിൽസ് എക്സിക്യൂട്ടീവ്സ്
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം പ്രായപരിധി 20 വയസ്സിനും 35വയസ്സിനും ഇടയിൽ.
🔺സെയിൽസ് ട്രെയിനീസ്.
പ്രായപരിധി 20 വയസ്സിനും 35വയസ്സിനും ഇടയിൽ.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺സെക്യൂരിറ്റി ഗാർഡ്.
Age : 30-45 ( M )
🔺 FASHION DESIGNER
Age : 20-35 ( F )
🔺FLOOR HOSTESS
Age : 20-35 ( F )
🔺DESPATCH CLERK
Age : 20-35 ( M )
Mahalekshmi Silks
THIRUVALLA,MUTHOOR, ETTUMANOOR
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI , PF ആനുകൂല്യങ്ങളും താമസം , ഭക്ഷണം എന്നിവയും ലഭിക്കുന്നതാണ് .
Venue :
Mahalekshmi Silks ,Ettumanoor
Date : 17.08.2022
more enquiries : 0469 2703030, 8943344606
മറ്റു ജോലി ഒഴിവുകൾ.
🔺ആലപ്പുഴ: ജില്ലയിലെ ചേർത്തല, ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് കോടതികളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് ഏഴു വർഷം പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ വിലാസം, ജനന തീയതി, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പറും ഇമെയിൽ വിലാസവും ഉൾപ്പടെ ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ സെഷൻസ് കേസുകളും ക്രിമിനൽ കേസുകളും നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ച രേഖകൾ.
ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചിന് മുൻപ് അപേക്ഷ കളക്ട്രേറ്റിൽ സമർപ്പിക്കണം.
🔺പാലക്കാട് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രത സമിതി, ജി.ആർ.സികൾ എന്നിവ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി ജെൻഡർ റിസോഴ്സ് സെന്ററിൽ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റർ നിയമനം
നടത്തുന്നു.
വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19 ന് വൈകിട്ട് നാലിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഓഗസ്റ്റ് 25 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
🔺സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണൽ ആർക്കൈവ്സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്കർ തസ്തികയിലുള്ള ഒഴിവിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 675 രൂപ.
നിരക്കിൽ) ഏഴാം ക്ലാസ് യോഗ്യതയും പ്രായപരിധി 45 വയസുമുള്ള (സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവ് ലഭിക്കുന്നതാണ്) കോഴിക്കോട് ജില്ലയിൽ സ്ഥിര താമസമായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൻ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ആധാർ സഹിതം ഓഗസ്റ്റ് 27നു മുമ്പ് സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം.
ലാസ്കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിനു കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള റീജിയണൽ ആർക്കൈവ്സിൽ നടക്കും.
🔺നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, അംഗീകൃത യൂണിവേഴ്സിറ്റിയിൽ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
പ്രായം: 40 വയസിന് താഴെ. താൽപര്യമുള്ളവർ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം.
അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് 5 മണി വരെ.