ബജാജ് ഷോറൂമിലെയും,മറ്റ് ജോലി ഒഴിവുകളും.

ബജാജ് ഷോറൂമിലെയും,മറ്റ് ജോലി ഒഴിവുകളും..

 പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് ഷോറൂമിലേക്ക് ജോലി ഒഴിവുകൾ. ബജാജ് ഗ്രാൻഡ് മോട്ടോഴ്സ് എന്ന ശാഖയിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ പ്രസ്തുത ജോലിയുടെയും കൂടാതെ ഏറ്റവും പുതിയ മറ്റ് ജോലി ഒഴിവുകൾ മനസ്സിലാക്കാവുന്നതാണ്. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

 ബജാജ് ഷോറൂമിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ.


🔺സെയിൽസ് എക്സിക്യൂട്ടീവ്
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ജോലി സ്ഥലങ്ങൾ
 കുന്നംകുളം , ചാവക്കാട് , വടക്കഞ്ചേരി , ചാലക്കുടി , കൊടുങ്ങല്ലൂർ.

🔺ബ്രാഞ്ച് മാനേജർ[സെയിൽസ് ].
 ഓട്ടോമൊബൈൽ അല്ലെങ്കിൽ ഫിനാൻഷ്യൽ രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തൃശ്ശൂർ ആണ് ലൊക്കേഷൻ.

🔺സെയിൽസ് എക്സിക്യൂട്ടീവ്
 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്ക് അപേക്ഷിക്കാം.ജോലി സ്ഥലങ്ങൾ.പാലക്കാട് , പട്ടാമ്പി , അളനല്ലൂർ.

🔺ടീം ലീഡർ [സെയിൽസ് ]
 ഓട്ടോമൊബൈൽ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ജോലി സ്ഥലങ്ങൾ പട്ടാമ്പി അലനല്ലൂർ.

🔺ബ്രാഞ്ച് മാനേജർ [സെയിൽസ് ]
Min 3 year experience in Automobile or
Financial field.. [Ottapalam, Chittur].

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിരിക്കുന്നത്. പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ഷോറൂംമുകളിലേക്ക് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കുക.

✅️ മലബാർ റിസോർട്ടിൽ ജോലി നേടാം. വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

F&B Junior Captain
F&B Captain
F&B Service (Waiters) - 2 Activity Coordinator Sales and Marketing Executive

 ജോബ് ലൊക്കേഷൻ Nileshwar, Kasaragod, Kerala. പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾതന്നെ ബയോഡാറ്റ അയക്കുക.
hr@malabarresort.com

🔺കോഴിക്കോട് സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്സിന് കോഴിക്കോട് ജില്ലയിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. പത്താം തരത്തിന് ക്ലാസ്സെടുക്കാൻ അതാത് വിഷയത്തിൽ ബിരുദവും ബി എഡുമാണ് യോഗ്യത.ഹയർ സെക്കണ്ടറിക്ക് ക്ലാസ്സെടുക്കാൻ അതാത് വിഷയത്തിൽ മാസ്റ്റർ ഡിഗ്രിയും, ബി. എഡും സെറ്റുമാണ് യോഗ്യത. നെറ്റ്, എം.എഡ് ഉളളവരെയും പരിഗണിക്കും.

അപേക്ഷകർ കോഴിക്കോട് ജില്ലയിൽ ഉളളവരായിരിക്കണം. ഫേട്ടോ പതിച്ച ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്ത് 20 ന് 5 മണിക്ക് മുൻപ് ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരത മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ കോഴിക്കോട് 20 എന്ന വിലാസത്തിൽ അയക്കുകയോ ജില്ലാ സാക്ഷരതാ മിഷിനിൽ നേരിട്ട് എത്തിക്കുകയോ ചെയ്യണം.

🔺തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആർക്കിടെക്ചർ വിഭാഗത്തിൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/എം.പ്ലാനിങ്/ എം.എൽ.എ(ലാൻ സെക്ച് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) യോഗ്യത നേടിയിരിക്കണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി. യിൽ ബി.ഇ/ബി.ടെക് ഉം എം.ഇ എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും ഉണ്ടായിരിക്കണം.

മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം).
എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 ന് രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗത്തിൽ ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain