മിനിമം അഞ്ചാം ക്ലാസ് മതി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ഒഴിവുകൾ ചുവടെ നൽകുന്നു.കൂടുതൽ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കും നൽകുന്നു.🔺ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഒഴിവ്: 1
യോഗ്യത
1.അഞ്ചാം ക്ലാസ് ( പത്താം ക്ലാസിനു താഴെയും) 2.മലയാള ഭാഷയിലുള്ള പരിജ്ഞാനം ശമ്പളം: 15,000 രൂപ.
കൂടുതൽ അറിയാൻ ചുവടെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക് ചെയ്യുക.
🔺ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: 14
യോഗ്യത: ഏഴാം ക്ലാസ് ( പ്ലസ് ടു വരെ) അഭികാമ്യം: മലയാള ഭാഷയിലുള്ള പരിജ്ഞാനം ശമ്പളം: 20,200 - 21,600 രൂപ
കൂടുതൽ അറിയാൻ ചുവടെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക് ചെയ്യുക.
പ്രായപരിധി: 30 വയസ്സ് ( SC/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല മറ്റുള്ളവർ: 300 രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
മറ്റ് ചില ജോലി ഒഴിവുകൾ.
🔺വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവനിൽ കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനറേറ്റർ, ലിഫ്റ്റ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പ്രവർത്തപ്പിച്ച് പരിചയമുള്ള സ്വീപ്പിങ്, ക്ലീനിങ് തടങ്ങിയ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 25 നകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ സമർപ്പിക്കണം.
🔺കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വാർഷിക പദ്ധതിയായ ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനത്തിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
പ്രായപരിധി 22-35. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 25.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാം.
വിലാസം- ശിശുവികസന പദ്ധതി ഓഫീസർ, പേരാമ്പ്ര
ബ്ലോക്ക് പഞ്ചായത്ത്, പേരാമ്പ്ര- 673525.
🔺ഇടുക്കി രാജ്യവ്യാപകമായി അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന 11-ാമത് കാർഷിക സെൻസസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റർമാരുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു.
തദ്ദേശസ്വയംഭരണവാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയർ സെക്കന്ററി/തത്തുല്യ യോഗ്യതയുള്ള സ്മാർട്ട് ഫോൺ സ്വന്തമായിട്ടുള്ളവർക്ക് പങ്കെടുക്കാം.
ഒരു വാർഡിന് 4,600/ രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒന്നാം ഘട്ട വിവരശേഖരണത്തിൽ ഓരോ വാർഡിലേയും താമസക്കാരായ കർഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കും.
താൽപര്യമുള്ളവർ രജിസ്റ്റർ ലിങ്ക് മുഖേന ആഗസ്റ്റ് 22-ന് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫാറത്തിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് എത്തണം.
ആഗസ്റ്റ് 23ന് - ദേവികുളം, 24-ന് തൊടുപുഴ, 25 ന് പീരുമേട്, 26-ന് ഉടുമ്പൻചോല, ഇടുക്കി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെയാണ് അഭിമുഖം നടത്തുന്നത്