സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് നിരവധി ജോലി അവസരങ്ങൾ

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് നിരവധി ജോലി അവസരങ്ങൾ
മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ(പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും.

🔺ഹോം മാനേജർ ഒരു ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സെക്കോളജി), എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 22,500 രൂപ.

🔺ഒരു ഫീൽഡ് വർക്കർ കം കേസ് വർക്കർ ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ പിജി (സൈക്കോളജി/ സോഷ്യോളജി) പാസ്സായവർക്ക് അപേക്ഷിക്കാം ശമ്പളം 16000 രൂപ.

🔺ലീഗൽ കൗൺസിലറിന്റെ പാർട്ട് ടൈം ഒഴിവിലേക്ക് എൽ.എൽ.ബി പൂർത്തിയായ അഭിഭാഷക പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം 10,000 രൂപ. അപേക്ഷകർ 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.

യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യുവിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം
ഫോൺ നമ്പർ / 0471 234 8666

ഇമെയിൽ, keralasamakhya@gmail.com

വെബ്സൈറ്റ് ലിങ്ക്👇
http://www.keralasamakhya.org

🔺തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദാന്തരബിരുദവും പ്രമുഖമായ മോളിക്യുലാർ-ബയോളജി ലാബിൽ ഒന്നോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
35,000 രൂപയാണ് വേതനം. ഒരു വർഷമായിരിക്കും കരാർ കാലാവധി.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നിനു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.

നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും.
ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

🔺പത്തനംതിട്ട മെഴുവേലി ഗവ.വനിത ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 26ന് രാവിലെ 11ന് ഐ.ടി.ഐയിൽ അഭിമുഖം നടത്തും.
ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സിയും മൂന്ന് വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain