വിദേശത്ത് ജോലി നോക്കുന്നവർ ശ്രദ്ധിക്കുക.

വിദേശത്ത് ജോലി നോക്കുന്നവർ ശ്രദ്ധിക്കുക.

വിസ, റിക്രൂട്മെന്റ് തട്ടിപ്പുകൾ: പരാതി അറിയിക്കാം വിദേശ ജോലിയുടെ പേരിൽ പറ്റിക്ക പെട്ടവരാണോ നിങ്ങൾ, ഇനി ഫ്രീ വിസ തട്ടിപ്പ്, തുടങ്ങിയവക്ക് പരാതി അറിയിക്കാൻ നോർക്ക റൂട്സ് സൗകര്യമൊരുക്കി, തട്ടിപ്പ് രീതികൾ ചുവടെ നൽകുന്നു പൂർണ്ണമായും വായിക്കുക.

വിദേശത്തു ജോലി
ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും, എന്നാൽ ഇപ്പോൾ നിരവധി ജോലി തട്ടിപ്പുകളാണ് വിദേശ ജോലിയുടെ പേരിൽ നടക്കുന്നത്, അതിൽ ചിലതു ചുവടെ ചേർക്കുന്നു 

1. നിരവധി ഏജൻസികൾ വിദേശത്തുള്ള കമ്പനികളിൽ ജോലി ഉണ്ട്, ഫ്രീ വിസ, ഫ്രീ, റൂം ഫുഡ്‌, ഉയർന്ന ശമ്പളം തുടങ്ങിയ ഓഫറുകൾ നൽകി, സാധരണകരിൽ നിന്നും ഉയർന്ന തുക കൈ പറ്റുകയും തുടർന്ന്, സാധാരണകാരൻ, ഉള്ളതെല്ലാം വിറ്റു പെറുക്കി പൈസ കൊടുക്കുകയും ചെയ്യുന്നു,തുടർന്ന് ഏജൻസി വഴി വിദേശത്തു എത്തുകയും, അവിടെ പറഞ്ഞ  ജോലിയോ, ശമ്പളമോ, താമസമോ, ഫുഡ്‌ സൗകര്യമോ ലഭിക്കുകയും ഇല്ല.

തുടർന്ന് ഏജൻസിയെ ബന്ധപ്പെട്ടാൽ അവർ ജോലി ശെരിയാക്കി തരാം എന്ന്പറഞ്ഞോള്ളൂ അത് ആക്കി തന്നു എന്ന് പറഞ്ഞു തലയൂരും.
ചിലർ വീട്ടിലെ സാഹചര്യം മൂലം അവിടെ തന്നെ തുടരും, മറ്റു ചിലർ ജോലി ഭാരം കൂടുതൽ തിരിച്ചു വരും. നാട്ടുകാർ അറിഞ്ഞലോ എന്ന് കരുതി അവർ പരാതി പെടാനോ, കേസ് തുടങ്ങിയവക്ക് നിൽക്കുകയുമില്ല. അത് കൊണ്ട് തന്നെ ഏജൻസി തട്ടിപ്പ് വീണ്ടും തുടർന്ന് കൊണ്ടേ ഇരിക്കും

2. മറ്റു ചില ഏജൻസികൾ ഭീമമായ തുക ആവിശ്യ പെട്ടു വ്യാജ ഓഫർ ലെറ്റർ കൊടുക്കുകയും വീണ്ടും ത്തുക ആവിശ്യപെടുകയും. പിന്നീട് ഫോൺ എടുക്കാതിരിക്കുകയും, ബ്ലോക്ക്‌ ചെയ്യുകയും ചെയ്യുന്നു.

3. ചില ഏജൻസികൾ വിസിറ്റിൽ കൊണ്ട് പോയി ജോലി നേടി തരാം എന്ന പേരിൽ വൻ തുക വേടിച്ചു അവിടെ അവരുടെ ഏതേലും ലോക്കൽ റൂമിൽ ആക്കുകയും, തുടർന്ന് യാതൊരു സഹായവും ചെയ്യാതിരിക്കുകയും ചെയ്യുന്നു. ജോലി അന്വേഷിച്ചു കിട്ടാതാവുമ്പോൾ വിസ കാലാവധി കഴിഞ്ഞു സാധാരണകാരൻ തിരികെ നാട്ടിലേക്കു പോരുന്നു, പണം നഷ്ട്ട പെട്ട അഭമാന ഭാരം കാരണം പുറത്ത് പറയാറില്ല.

4. ഹോം മെയ്ഡ് ജോലികളുടെ പേരിൽ ഇപ്പോൾ നിരവധി പറ്റിപ്പ് കേസുകൾ കൂടി വരുന്നു, നിരവധി സ്ത്രീകൾ ആണ് പെട്ടു പോവുന്നതും, ജോലി എന്ന സ്വപ്നം കണ്ടു ഏജൻസി പറയുന്ന കാര്യങ്ങൾ വിശ്വസിച്ചു, അവിടെ ചെല്ലുന്നു, അടിമ പണി മാത്രമല്ല ശാരീരിക ആക്രമങ്ങൾ ഉൾപ്പെടെ നിരവധി ധുരിതങ്ങൾ അവർ നേരിടേണ്ടി വരുന്നു.
പാസ്പോർട്ട് തുടങ്ങിയ കാര്യങ്ങൾ അവർ വേടിച്ചു വയ്ക്കുന്നതിനാൽ നിർത്തി പോവാനും അവർക്കു പറ്റുന്നില്ല, ചിലർ വീട്ടിലെ കഷ്ട്ട പാടുകൾ ഓർത്തു തുടരുന്നു ഇപ്പോളും.

വിദേശത്തു ജോലി അന്വേഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില പൊതുവായ കാര്യങ്ങൾ

1. വീസ തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്, ഏജൻ്റുമാരേ കണ്ണുമടച്ച് വിശ്വസിക്കരുത്

2.നാട്ടിൽ experience ഉണ്ടെങ്കിലും ഇവിടെ fresher ആയി പരിഗണിക്കപ്പെടാം. ചെറിയ ശമ്പളത്തിൽ തുടങ്ങേണ്ടി വന്നാലും കഴിവും അധ്വാനിക്കാൻ മനസ്സും ഉള്ളവർക്ക് വിജയിക്കാം

3. നാട്ടീന്ന് പോരുന്നേന് അടുപ്പിച്ച് Job portal ലുകളിലും  വിദേശ Job Group കളിലും രജിസ്റ്റർ ചെയ്ത് ജോലി അന്വേഷണം തുടങ്ങുക. നിങ്ങളുടെ അതേ ഫീൽഡിൽ ജോലി ചെയ്യുന്നവരുടെ സഹായം തേടുക.

4. ജോലി ലഭിക്കുന്നതിൽ നിങ്ങളുടെ CV/ Resume ക്ക് വളരെ പ്രാധാന്യമുണ്ട്. ഓരോ പോസ്റ്റിലേക്കും നൂറ് കണക്കിന് അപേക്ഷകൾ വരുന്നതിൽ നിന്നും നിങ്ങളുടെ CV തിരഞ്ഞെടുക്കണമെങ്കിൽ അതിന് മികവും പ്രൊഫഷനലിസവും ഉണ്ടാവണം. നിങ്ങളുടെ CV നിങ്ങൾക്ക് വേണ്ടി സംസാരിക്കണം. വലിയ കമ്പനികൾ ഇപ്പോൾ automatic resume shortlisting ചെയ്യാറുണ്ട്, അതിനാൽ അപേക്ഷിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട keywords വെവ്വേറെ add ചെയ്തതിന് ശേഷം അപേക്ഷിക്കുക. എന്നാൽ മാത്രമേ CV final shortlist ൽ ഉൾപ്പെട്ട് interview ന് വിളിക്കുകയുള്ളൂ

5. നമ്മുടെ സഹായത്താൽ ജോലിയോ താമസ സ്ഥലമോ കിട്ടിയ കുടുംബക്കാരോ സുഹൃത്തുക്കളൊ പോലും നിങ്ങൾ ജോലി തേടി വന്നതറിഞ്ഞ് വിളിച്ചാൽ ഫോണെടുക്കണമെന്നില്ല. അവരുടെ കൂടെ താമസിക്കാമെന്ന് മോഹിക്കരുത്. മിനിമം ഒരു bed space, രണ്ട് നേരമെങ്കിലും ഭക്ഷണം കഴിക്കാനും ഇൻ്റർവ്യൂവിന് പോകാനുള്ള വണ്ടിക്കൂലി ഇത്രയുമെങ്കിലും ഉണ്ടെങ്കിലേ വിമാനം കയറാവൂ.

6.സ്വന്തം ആവശ്യത്തിനുള്ള സോപ്പ് ചീപ്പ് കണ്ണാടി, കഴിക്കുന്ന മരുന്നുകൾ മുതലായവയുടെ ഒരു കിറ്റ് കരുതുക

7.അറ്റസ്റ്റ് ചെയ്ത Educational Qualification certificate കൊണ്ട് വരണം. ഇവിടെ അറ്റസ്റ്റ് ചെയ്യുന്നതിന് ചിലവ് കൂടുതലാണ്

8. നിരവധി കമ്പനികളിൽ നേരിട്ട് cv കൊടുക്കുക, വിദേശത്തു ഉള്ള മലയാളി വ്യക്തികളുമായി സഹായം ചോദിക്കുക, ഓൺലൈൻ ഇന്റർനെറ്റ്‌ വഴിയും അന്വേഷിക്കുക.

വിസ, റിക്രൂട്മെന്റ് തട്ടിപ്പുകൾ: പരാതി അറിയിക്കാം

തിരുവനന്തപുരം ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി വീസ തട്ടിപ്പ്, അനധികൃത വിദേശ റികൂട്മെന്റുകൾ എന്നിവയ്ക്കെതി രായ പരാതികൾ അറിയിക്കാൻ നോർക്ക റൂട്സ് സൗകര്യമൊരുക്കുന്നു. ഇമെയിൽ

spnri.pol@kerala.gov.in,
dyspnri.pol@kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain