താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ അവസരം | മറ്റ്‌ ജോലി ഒഴിവുകളും |

ജോലി ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.

🔺പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് താത്ക്കാലിക സെക്യൂരിറ്റിയെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു.സെക്യൂരിറ്റി തസ്തികക്ക് അപേക്ഷിക്കുന്നവർ എക്സ് സർവീസ്മാനും 40 വയസ് കവിയാത്ത ശാരീരിക മാനസിക വൈകല്യങ്ങൾ ഇല്ലാത്തവരുമായിരിക്കണം. ലാബ് ടെക്നീഷ്യൻ തസ്തികക്ക് കേരള പി.എസ്.സി. അംഗീകൃത ബി.എ സ്.സി. എം.എൽ.ടി./ഡി.എം.എൽ.ടി. ആണ് യോഗ്യത. താത്പര്യമുളളവർ അപേക്ഷയും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം താലൂക്ക് ആശുപത്രിയിൽ അപേക്ഷ സമർപ്പിക്കണം.

🔺ഇടുക്കി പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ഇടവെട്ടി, അറക്കുളം എന്നീ പഞ്ചായത്തുകളിലേക്ക് എസ്.സി. പ്രമോട്ടർമാരെ തെരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് 26, ഉച്ചയ്ക്ക് 12 ന് കുയിലിമല സിവിൽ സ്റ്റേഷനിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ല / തത്തുല്ല്യ യോഗ്യത.
പ്രായപരിധി 18 - 30 വയസ്സ്. ഉദ്യോഗാർത്ഥികൾ പള്ളിവാസൽ, ഇടവെട്ടി, അറക്കുളം പഞ്ചായത്തിലെ  സ്ഥിര താമസക്കാരായിരിക്കണം.
പ്രൊമോട്ടറായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല. മുൻപ് പ്രൊമോട്ടർമാരായി പ്രവർത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ പരിഗണിക്കില്ല.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താഴെ പറയുന്ന രേഖകൾ സഹിതം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇടുക്കി സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം.
ഹാജരാക്കേണ്ട രേഖകൾ: വെള്ളപേപ്പറിൽ എഴുതിയ അപേക്ഷ (പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം), ജാതി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്.. എസ്. എൽ. സി സർട്ടിഫിക്കറ്റ്), തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുമുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ്.

🔺തൃശൂർ വനിത ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച എസ് ഒ എസ് മോഡൽ ഹോം കൊരട്ടി സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു.

ഹൗസ് മദർ യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം. പ്രായം: 35 വയസിന് മുകളിൽ.
സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം: 35 വയസിന് മുകളിൽ.

പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: എം എ സൈക്കോളജി. പ്രായം: 30 വയസിന് മുകളിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
സെപ്റ്റംബർ 2.
യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എസ് ഒ എസ് മോഡൽ ഹോം, ചിറങ്ങര, കൊരട്ടി സൗത്ത് പി.ഒ, തൃശ്ശൂർ, 680308 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

🔺കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ആത്മ കാര്യാലയത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജരായി (ബി.ടി.എം) കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
29535 രൂപയാണു പ്രതിമാസ വേതനം.
കാർഷിക/ കാർഷിക അനുബന്ധ മേഖലയിലെ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിചയവും കാർഷിക/ കാർഷിക അനുബന്ധ മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് കോട്ടയം കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യാലയത്തിൽ വച്ചാണ് അഭിമുഖം.
ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.

🔺തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകൾച്ചർ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വർഷത്തെ അക്വാകൾച്ചർ മേഖലയിലെ പ്രവർത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും അസ്സൽ രേഖകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തിൽ നൽകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain