ആരോഗ്യകേരളത്തിൽ ജോലി ഒഴിവുകൾ | കൂടാതെ മറ്റ്‌ ഒഴിവുകളും |

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
ദേശീയ ആരോഗ്യ ദൗത്യം(ആരോഗ്യകേരളം) തിരുവനന്തപുരം ജില്ലയുടെ കീഴിൽ (ട്രാൻസ്ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് 3 ട്രാൻസ്ജെൻഡർ ലിങ്ക് വർക്കർമാരെ പാർട്ട്  ടൈം അയി നിയമിക്കുന്നു. ആയതിലേക്ക് ട്രാൻസ്ജെൻഡർ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യതകൾ:

🔺സംസ്ഥാന ഗവണ്മെന്റുകൾ അനുവദിച്ചിട്ടുള്ള ട്രാൻസ്ജെൻഡർ ഐഡന്റിറ്റി കാർഡുള്ള  ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരായിരിക്കണം.

🔺അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്സ് തുല്യത പരീക്ഷ പാസായിരിക്കണം.

🔺സമൂഹ്യ സേവന മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.

🔺 പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.

🔺പാർട്ട് ടൈം ജോലിക്ക് 5000 രൂപ പ്രതിമാസ ഇൻസെന്റീവ്.

യോഗ്യമായ ട്രാൻസ്ജെൻഡർ ഉദ്യോഗാർത്ഥികൾ  ആരോഗ്യ ദൗത്യം
തിരുവനന്തപുരം ജില്ല ഓഫീസിൽ നേരിട്ട് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 21 8 2022 വൈകിട്ട് 4 മണി. വിശദവിവരങ്ങൾക്ക് 0471-2321288 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 മറ്റ് ജോലി ഒഴിവുകൾ.

🔺മലപ്പുറം ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയർമാരുടെ ടെക്നിക്കൽ കമ്മിറ്റികളിലേക്ക് കൂടുതൽ എഞ്ചിനീയർമാരെ ഉൾപ്പെടുത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 30ന് രാവിലെ 10.30ന് ജില്ലാ പ്ലാനിങ് ഓഫീസിൽ നടക്കും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽ പ്രവൃത്തികളുടേയും ഇലക്ട്രോണിക്സ് പ്രവൃത്തികളുടേയും എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെൻഡർ രേഖകൾ തയ്യാറാക്കുക, നിർവഹണ മേൽനോട്ടം വഹിക്കുക, അളവുകൾ രേഖപ്പെടുത്തുക, ബിൽ തയ്യാറാക്കുക, എസ്റ്റിമേറ്റുകൾ പരിശോധിച്ച് സാങ്കേതികാനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് ടെക്നിക്കൽ കമ്മിറ്റികളിലേക്ക് എഞ്ചിനീയർമാരെ നിയമിക്കുന്നത്.

ഇലക്ട്രിക്കൽ എഞ്ചിനീയർമാരുടെ ടെക്നിക്കൽ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തുന്നതിനായി ബി.ടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ള എഞ്ചിനീയർമാർക്കും പൊതുമരാമത്ത് ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളിൽ നിന്നും വിരമിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഇലക്ട്രോണിക്സ് എഞ്ചിനീയർമാരുടെ ടെക്നിക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനായി പൊതുമരാമത്ത് (ഇലക്ട്രോണിക്സ്), കെ.എസ്.ഇ.ബി, കെൽട്രോൺ എന്നിവിടങ്ങളിൽ നിന്നും വിരമിച്ച ഇലക്ട്രോണിക്സ് എഞ്ചിനീയർമാർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
ടെക്നിക്കൽ കമ്മിറ്റിയിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്ന എഞ്ചിനീയർമാർക്ക് സർക്കാർ അംഗീകൃത നിരക്കിൽ പ്രതിഫലം/ഓണറേറിയം ലഭിക്കും.

താത്പര്യമുള്ളവർ ബയോഡാറ്റയും ആവശ്യമായ മറ്റു രേഖകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

🔺

🔺

 പരമാവധി നിങ്ങളുടെ തൊഴിൽ തേടുന്ന സുഹൃത്തുക്കളിലേക്ക് ജോലി ഒഴിവുകൾ എത്തിച്ചു നൽകുക..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain