ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പാർട്ട് ടൈം ക്ലർക്ക് തുടങ്ങിയ ഒഴിവുകൾ |

ഒഴിവുകൾ ചുവടെ നൽകുന്നു.

എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ടർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡണ് , പാർട്ട് ടൈം ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകൾ ചുവടെ നൽകുന്നു.

🔺സിസ്റ്റം അഡ്മിനിസെറ്റർ.
അന്ഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. 3 വർഷത്തിൽ കരയാത്ത പ്രവർത്തി പരിചയം അഭിലഷണീയം,

🔺 ഡാറ്റ എൻട്രി ഓപ്പറേറ്റർ
അന്ഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം. 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം

🔺ഓഫീസ് അറ്റൻഡണ്ട്.
 പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
കമ്പ്യൂട്ടർ പരിജ്ഞാനം 2 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.

🔺പാർട്ട് ടൈം ക്ലാൾക്ക്.
 അന്ഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
, കമ്പ്യൂട്ടർ പരിജ്ഞാനം,

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത: വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ jobsnec2021@gmail.com എന്ന ഇമെയിൽ ലേക്ക് അയക്കേണ്ടതാണ് . ബയോഡാറ്റ അയക്കേണ്ട അവസാന തീയതി 30/08/2022 ആണ് . അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ 03/09/2022 ന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അമുഖത്തിനു ഹാജരാകേണ്ടതാണ്.

🔺പാലക്കാട് പട്ടാമ്പി ഗവ. സംസ്കൃത കോളെജിൽ സംസ്കൃതം (ജനറൽ) വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യു.ജി.സി. മാനദണ്ഡങ്ങൾ പ്രകാരം യോഗ്യതയുള്ള തൃശൂർ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 29 ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

🔺തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വകുപ്പിലേയ്ക്ക് ദിവസവേതന/ കരാറടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻമാരെ നിയമിക്കുന്നു.
കൂടിക്കാഴ്ച/ എഴുത്തുപരീക്ഷ സെപ്റ്റംബർ 1ന് ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തും.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി യിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ബിരുദ ശേഷമുള്ള രണ്ട് വർഷത്തെ കാത്ത് ലാബിലുള്ള പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
 ലാബിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അന്നേദിവസം 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

🔺തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ

പ്രായപരിധി 18നും 36 വയസിനുമിടയിൽ, നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain