എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് അഭിമുഖം നടത്തുന്നു.

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ആഗസ്റ്റ് 20ന് അഭിമുഖം നടത്തുന്നു.

രാവിലെ 11 മുതൽ ഒരു മണി വരെ ഇന്റർവ്യൂ നടക്കുന്ന ഒഴിവുകൾ.


ഫാർമസിസ്റ്റ്,
എസ് ഒ എസ് സ്റ്റാഫ് നഴ്സ് (ബിഎസ് സി/ ജിഎൻഎം),
എസ് ഒ എസ് ഹൗസ് ഫാദർ,
എസ് ഒ എസ് ഹൗസ് മദർ,
സ്റ്റാഫ് നഴ്സ് (ബിഎസ് സി/ ജിഎൻഎം/ എ എൻ എം)

തുടങ്ങി ഒഴിവുകളിലേയ്ക്ക് രാവിലെ 11 മുതൽ ഒരു മണി വരെയാണ് അഭിമുഖം.
ഡി ഫാം (ബിഎസ് സി/ ജിഎൻഎം/ എ എൻ എം), ബിരുദം (സയൻസുകാർക്ക് മുൻഗണന) തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ അഭിമുഖം നടക്കുന്ന ഒഴിവുകൾ.


വാട്ടർഹൗസ് സൂപ്പർവൈസർ,
വാട്ടർഹൗസ് അസിസ്റ്റന്റ്,
ഡി ടി പി ഓപ്പറേറ്റർ,
ജൂനിയർ സെയ്ൽസ് ഓഫീസർ,
സെയ്ൽസ് മാനേജർ,
ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, ഏജന്റ്സ്,
സെയ്ൽസ് എക്സിക്യൂട്ടീവ്,
ഫീൽഡ് സെയ്ൽസ് ഓഫീസേഴ്സ്, ഡ്രൈവർ(3 വീലർ),
ബില്ലിംഗ് സ്റ്റാഫ്,
അക്കൗണ്ടന്റ്,
ഷോറും സെയ്ൽസ് ഓഫീസർ,
മാർക്കറ്റ് സ്റ്റഡി റിപ്പോർട്ടർ

തുടങ്ങി ഒഴിവുകളിലേക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെയാണ് അഭിമുഖം നടക്കുന്നത്.

യോഗ്യത - ബി ബി എ/ ബി.കോം/ എം ബി എ/ എം കോം, ഡിപ്ലോമ, ഡി ടി പി കോഴ്സ്, തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടത് 

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.


🔺തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്.

പ്രതിമാസ വേതനം 30,995 രൂപ.
സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെ അപേക്ഷ ഓഗസ്റ്റ് 29ന് വൈകുന്നേരം 5ന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain