നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് ജോലി ഒഴിവുകൾ |

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

 പ്രമുഖ സ്ഥാപനമായ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് നേരിട്ട് വിവിധ ഒഴിവുകളിലേക്ക് ആയി സ്റ്റാഫുകളെ നിയമിക്കുന്നു. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ലഭ്യമായ ഒഴിവുകളും മറ്റു വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ഒഴിവുകൾ പൂർണമായി വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

🔺സെയിൽസ്മാൻ.
 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ശമ്പളം മാസം 30000 രൂപയിൽ കൂടുതൽ ലഭിക്കും. പ്രസ്തുത മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

🔺ഷോറൂം മാനേജർ
 വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പിജി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 40,000 രൂപയിൽ കൂടുതൽ ലഭിക്കുന്നതാണ്. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം പ്രസ്തുത മേഖലയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ശമ്പളത്തോടൊപ്പം ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്. വാക്കിംഗ് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.

MONDAY TO SATURDAY - INTERVIEW ഉണ്ടായിരിക്കുന്നതാണ്. രാവിലെ
10 മുതൽവൈകിട്ട് 6 വരെ വൈറ്റില കോർപ്പറേറ്റ് ഓഫീസിൽ
വച്ചാണ് നടക്കുന്നത്.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ്.
ഉദ്യോഗാർത്ഥികൾ നിങ്ങളുടെ മെയിലിലെ സബ്ജക്‌ട് ബോക്‌സിൽ ജോലിയുടെ റോൾ സൂചിപ്പിക്കണം.
+9846218916  8281184668

Nakshathra COMING SOON In Ajman - Dubai

🔺കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ് സ്റ്റാഫ്/പ്രൊജക്ട് ഫെല്ലോ (2) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഔഷധസസ്യ മേഖലയിൽ ഗവേഷണ പരിചയം, പരിശീലനം/വർക്ക്ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് നിയമന കാലാവധി.
പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
01.01.2022ന് 36 വയസ് കവിയരുത്.

പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
തൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

🔺കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പരും സഹിതം ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാവണം.
യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750/ രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain