ഉടൻ അപേക്ഷിക്കുക | പെട്ടന്ന് ജോലി നേടാം |

വനിത ഫെസിലിറ്റേറ്റര്‍ നിയമനം ;അഭിമുഖം 25 ന്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതി, ജി.ആര്‍.സികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു.
വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19 ന് വൈകിട്ട് നാലിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഓഗസ്റ്റ് 25 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

🔺നാടൻ ഭക്ഷണം രുചികരമായി തയ്യാറാക്കാൻ കഴിവുള്ള cook ( male or female)നെ പട്ടിക്കാട് പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ആവശ്യമുണ്ട് താൽപര്യം ഉളളവർ ബന്ധപെടുക: 7012898499
9744221105

🔺കാര്‍ഷിക സെന്‍സസ്; താത്കാലിക എന്യുമറേറ്റര്‍ നിയമനം

എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിന് താത്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായുള്ള പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരശേഖരണത്തിന് ഒരു വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://forms.gle/4QC8snZzQjJgKCUf8 ല്‍ ബയോഡാറ്റ അപ്ലോഡ് ചെയ്യണം. ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം. താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ബയോഡാറ്റയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

🔺മാനേജറെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യാൻ തയ്യാറുള്ള ജനറൽ മാനേജറെ ആവശ്യമുണ്ട്.
🔺 10 വർഷത്തിൽ കുറയാത്ത മുൻപരിചയവും
🔺 അക്കൗണ്ടിംഗിൽ സാമർത്ഥ്യവുമുണ്ടായിരിക്കണം
🔺മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ നിപുണനുമായിരിക്കണം.
🔺പ്രായം 40 - 50
 താല്പര്യമുള്ളവർ CV യും ലൈവ് ഫോട്ടോയും 2022 ആഗസ്റ്റ് 15 നുള്ളിൽ വാട്സപ്പ് ചെയ്യുക
9447990809
wa.me/919447990809

🔺പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.
വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.

യുവാക്കൾക്കും, യുവതികൾക്കും അവസരം.
(18-45 ആണ് പ്രായപരിധി )
ശമ്പളം 15,000 മുതൽ 30,000 വരെ.
വടക്കഞ്ചേരി,
കിഴക്കഞ്ചേരി, വണ്ടാഴി,കണ്ണമ്പ്ര, പുതുക്കോട്,
മേലാർക്കോട്, അയിലൂർ, കാവശേരി, തരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.

ജോലിക്ക് ആവശ്യം ഇത്രമാത്രം.
ടൂ വീലർ,
ഡ്രൈവിംഗ് ലൈസൻസ്,
സ്മാർട്ട് ഫോൺ,
വിശദ വിവരങ്ങൾക്ക്.
9495001749.

🔺ഹെൽത്ത് സെന്ററിൽ ജോലി ഒഴിവ്
നെന്മാറ : കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റ്, എക്സ്റേ ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 16നു രാവിലെ 10.30 ന്.

🔺Kitchen helper/sandwichmaker /waiter -2 വേക്കൻസി.
സാൻഡ് വിച്ച് /ബർഗർ ഫാസ്റ്റഫുഡ് restaurant ലേക്ക് , പാർട്ട് ടൈം Lady/Gent സ്റ്റാഫ് നെ ആവശ്യമുണ്ട്. രാവിലെ 9 മണി മുതൽ 3 മണി വരെ. 
whatsapp CV / details to 8989741414 
സ്ഥലം : പുതിയകാവ്

🔺ആംബുലൻസ് ഡ്രൈവർ ഒഴിവ്
മുതലമട : കെ.ബാബു എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ആദിവാസി കോളനികളിലെ ജനങ്ങളുടെ ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി വാങ്ങിയ ആംബുലൻസിലേക്കു താൽക്കാലിക ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ആംബുലൻസ് ഓടിച്ചു മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 16നു വൈകിട്ട് 5നു മുൻപായി പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain