സഹകരണ ബാങ്കിൽ, പ്യൂൺ, സ്വീപ്പർ തസ്തികയിൽ ജോലി ഒഴിവുകൾ.

സഹകരണ ബാങ്കിൽ, പ്യൂൺ, സ്വീപ്പർ തസ്തികയിൽ ജോലി ഒഴിവുകൾ.

സർവ്വീസ് സഹകരബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.

1. തസ്തിക: പ്യൂൺ ഒഴിവുകളുടെ എണ്ണം-1 ശമ്പള സ്കെയിൽ 12000-32660

2. തസ്തിക: പാർട്ട്ടൈം സ്വീപ്പർ. ഒഴിവുകളുടെ എണ്ണം 1. ശമ്പളസ്കെയിൽ 7650-23900.

യോഗ്യത: 1. പ്യൂൺ തസ്തികയിലേക്ക് ഏഴാംക്ലാസ് പാസായിരിക്കണം.
18 വയസ് തികഞ്ഞിരിക്കേണ്ടതും 40 വയസ് തികയുവാൻ പാടില്ലാത്തതുമാണ്. രണ്ട് തസ്തികയ്ക്കും സഹകരണസംഘം നിയമം പ്രകാരം അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം.

2. സ്വീപ്പർ തസ്തികയ്ക്ക് 18 വയസ് പൂർത്തിയായിരിക്കേണ്ടതും 40 വയസ് അധികരിക്കാത്തതും സ്വീപ്പി ങ് ജോലി ചെയ്യുന്നതിനാവശ്യമായ ശാരീരികക്ഷമത ഉള്ളവരുമായിരിക്കണം

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
( പേര്, മേൽവിലാസം, ജനനതീയതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ കൃത്യമായി രേഖപ്പെടുത്തി തയ്യാറാക്കിയ അപേക്ഷയും അപേക്ഷാ ഫീസുമായി ബാങ്കിന്റെ പേരിൽ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചേർത്തല മെയിൻ ബ്രാഞ്ചിൽ മാറാവുന്ന 250/- രൂപയുടെ ഡിഡി സഹിതം 2022 ആഗസ്ത് മാസം 31-ാം തീയതി പകൽ 5.00 മണിക്ക് മുമ്പായി ബാങ്കിൽ ലഭിച്ചിരിക്കേണ്ടതാണ്. )

അപേക്ഷയിൽ ഉദ്യോഗാർഥിയുടെ 6 മാസത്തിനുള്ളിൽ എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം.

അഡ്രസ്
ചേർത്തല സർവ്വീസ് സഹകരണബാങ്ക് ക്ലിപ്തം നമ്പർ: 1688 ചേർത്തല പി.ഒ. ആലപ്പുഴ -688524,

🔺എൽ.ബി.എസിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈൻഡിംഗ് കോഴ്സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്.

പ്രിന്റിംഗ് ടെക്നോളജിയിലുള്ള ഡിപ്ലോമ/ ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.സി വിത്ത് പ്രിന്റിംഗ് ടെക്നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്സൽസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം.

🔺പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്, ട്രേഡ്സ്മാൻ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് തസ്തികകളിൽ കൂടിക്കാഴ്ച നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദമാണ് ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിന് യോഗ്യത.

ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ പാസാണ് ട്രേഡ്സ്മാൻ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിന് യോഗ്യത.
താത്പര്യമുള്ളവർ ഓഗസ്റ്റ് 16 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് എത്തണം..

🔺പാലക്കാട് കുഴൽമന്ദം ഗവ. ആശുപത്രിക്ക് കീഴിൽ ബ്ലോക്ക് പരിധിയിൽ അതിജീവനം സ്പെഷ്യൽ പ്രൊജക്ടിൽ 60 വയസ്സ് കഴിഞ്ഞ പട്ടികജാതിക്കാരായവരെ വീടുകളിൽ ചെന്ന് രോഗപരിശോധന നടത്തുന്നതിന് വളണ്ടിയർമാരെനിയമിക്കുന്നു.

പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ, കണ്ണാടി, കുഴൽമന്ദം പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വനിതകൾക്ക് അപേക്ഷിക്കാം.

യോഗ്യത പത്താം ക്ലാസ്സ്. പ്രായപരിധി 18-45. അർഹരായവർക്ക് വയസ്സിളവ് അനുവദിക്കും. രേഖകൾ അഭിമുഖസമയത്ത് നൽകണം.
താത്പര്യമുള്ളവർക്ക് അസൽ രേഖകളുമായി ഓഗസ്റ്റ് 19 ന് ഉച്ചക്ക് 12 ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain