എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം. | മറ്റ്‌ ജോലി ഒഴിവുകളും |

എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം.

 എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ മുഴുവൻ വിവരങ്ങളും,കൂടാതെ മറ്റ്‌ ജോലി ഒഴിവുകളും അറിയാൻ സാധിക്കും.പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.

തസ്തികകൾ വായിച്ചു നോക്കി നോക്കി യോഗ്യരായവർ താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്തതിനു ശേഷം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.

🔺സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.

വിദ്യാഭ്യാസ യോഗ്യത :ബികോം /എം ബി എ അക്കൗണ്ട്സിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം എന്നിങ്ങനെ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

🔺ഓഫീസർ പർചേസ്.

പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ഒഴിവ്.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കൂടാതെ  ഗുഡ് കമ്മ്യൂണിക്കേഷൻ ഇൻ ഇംഗ്ലീഷ് ഉണ്ടായിരിക്കണം.

യോഗ്യരായവർ താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്തതിനു ശേഷം നാളെ (2022 ഓഗസ്റ്റ് 31) രാവിലെ 10:00 മണിക്ക്  ആലപ്പുഴ  എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.
ഫോൺ :8304057735

മറ്റ്‌ ചില ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

🔺പത്തനംതിട്ട സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കൊല്ലം വൃദ്ധ മന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിൽ സ്റ്റാഫ് നേഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : അംഗീകൃത നേഴ്സിംഗ് ബിരുദം / ജിഎൻഎം
ബയോഡേറ്റ ഈമെയിലിൽ അയക്കുക, അവസാന തീയതി ഈ മാസം 31.
hr.kerala@hlfppt.org

🔺കോഴിക്കോട് സിറ്റിയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്ക്യൂ ബോർഡിലേക്ക് കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് എൻജിൻ ഡ്രൈവർ, ലാസ്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നീ രേഖകൾ അടങ്ങുന്ന അപേക്ഷകൾ കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ഡി.ഐ.ജി ആൻഡ് ജില്ലാ പോലീസ് മേധാവി, സിറ്റി പോലീസ് ഓഫീസ്, പാവമണി റോഡ്, മാനാഞ്ചിറ പോസ്റ്റ്, കോഴിക്കോട് 673001. എന്ന വിലാസത്തിൽ നവംബർ 6 വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം.

🔺കേരള വന ഗവേഷണ സ്ഥാപനത്തിൽ മണ്ണ് മ്യൂസിയം പരിപാലനം എന്ന പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്.
അഗ്രിക്കൾച്ചർ/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മണ്ണ് വിശകലനത്തിൽ പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ്.

01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവുണ്ട്.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

🔺തൃശൂർ പട്ടികജാതി വികസന വകുപ്പിന്റെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവരെ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരായി നിയമിക്കുന്നു.
ആഗസ്റ്റ് 30ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 10നാണ് കൂടിക്കാഴ്ച.
അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജില്ലാപട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

🔺തിരുവനന്തപുരം ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തും.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain