ഇസാഫിൽ ജോലി നേടാൻ അവസരം | Esaf job vacancy |

ഇസാഫ് ബാങ്കിൽ ജോലി നേടാൻ അവസരങ്ങൾ.

കേരളത്തിൽ നിന്നുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

 പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. ലഭ്യമായ ഒഴിവുകളുടെ വിശദവിവരങ്ങൾ ചുവടെ നൽകുന്നു.

🔺ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റ്. പ്രായപരിധി 32 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം. രണ്ടു മുതൽ എട്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ജോബ് ലൊക്കേഷൻ മലപ്പുറം തിരൂർ.

🔺 ഗോൾഡ് ലോൺ ഓഫീസർ.
 പ്രായപരിധി 30 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റ്.ഒന്നുമുതൽ ഏഴു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.ലൊക്കേഷൻ തിരൂർ.

🔺ടെല്ലർ / ക്യാഷ്യർ.
 30 വയസ്സുവരെ പ്രായപരിധി ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഒന്നു മുതൽ നാലു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത ബിരുദം.ലൊക്കേഷൻ തിരൂർ മലപ്പുറം.

🔺 സെയിൽസ് ഓഫീസർ.
 പ്രായപരിധി 28 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്ന പോസ്റ്റ്.ലൊക്കേഷൻ മലപ്പുറം തിരൂർ.

🔺RO - HNI.
 പ്രായപരിധി  32 വയസ്സു വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കുറഞ്ഞത് നാലു മുതൽ ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ലൊക്കേഷൻ തിരൂർ.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇസാഫിലേക്ക്ഇ പ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.

 ഇന്റർവ്യൂ വഴിയാണ് പ്രസ്തുത ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്റർവ്യൂ നടക്കുന്ന തീയതി
27TH AUGUST 2022, TIME: 10am.
ലൊക്കേഷൻ - ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരൂർ.
FOR REGISTRATION  call ( 0483-273 4737).
 താല്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക ജോലി നേടുക
 എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്യുക ഒരാൾക്കെങ്കിലും ഉപകാരപ്പെടും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain