പോലീസ് കോൺസ്റ്റബിൾ ആവാൻ അവസരം, (ITBP) |

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), പുരുഷൻമാരിൽനിന്ന് വിവിധ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) അഥവാ ഭാരത് തിബറ്റ് സീമാ പോലീസ്.

ഒഴിവുകൾ ചുവടെ ചേർക്കുന്നു
കോൺസ്റ്റബിൾ (കാർപെന്റർ), കോൺസ്റ്റബിൾ
(മേസൺ), കോൺസ്റ്റബിൾ (പ്ലംബർ) തുടങ്ങിയ  തസ്തികയിലായി 108 ഒഴിവുകൾ.

യോഗ്യത:

1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം 2. മേസൺ/ കാർപെന്റർ/ പ്ലംബർ ട്രേഡിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്

2)പ്രായം: 18 - 23 വയസ്സ്
( SC/ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

3)ഉയരം
ST: 162.5cms
മറ്റുള്ളവർ: 170cms
ശമ്പളം: 21,700 - 69,100 രൂപ
അപേക്ഷ ഫീസ്
SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👇
 അപേക്ഷ ലിങ്ക്

🔺വയനാട് മൂപ്പൈനാട് കുടുബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി നടത്തുന്നതിനായി വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളി തസ്തികളിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 24 ന് രാവിലെ 10 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളിൽ (വടുവഞ്ചാൽ) നടക്കും.
യോഗ്യത
ഡോക്ടർ എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
സ്റ്റാഫ് നഴ്സ്-ജി.എൻ.എം/ബി.എസ്.സി നഴ്സിങ്ങ്,
കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ,
ഫാർമസസിറ്റ് - ബി.ഫാം/ഡി.ഫാം,കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
ശുചീകരണ തൊഴിലാളി - എട്ടാംതരം പാസ്സ്.
തസ്തികകൾക്ക് ഒരു വർഷത്തെ പ്രവർത്തന പരിചയം അഭിലഷണീയം,
അപേക്ഷകർ ഫോട്ടോ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

🔺തൃശൂർ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയർ ഗ്രേഡ് II തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഐടിഐ/ ഐടിസി/ തത്തുല്യ യോഗ്യത പാസാകണം. (സിവിൽ എൻജിനീയറിംഗ് - 2 വർഷത്തെ കോഴ്സ്) പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25 വൈകീട്ട് 4 മണി വരെ.
അപേക്ഷ തപാൽ മുഖേനയോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ നൽകാം.
അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉൾപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. വിലാസം: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മുല്ലശ്ശേരി പി.ഒ - 680509

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain