KFC ൽ ജോലി നേടാം | കൂടാതെ മറ്റ്‌ ജോലി ഒഴിവുകളും |

ഒഴിവുകൾ വ്യക്തമായി ചുവടെ നൽകുന്നു.

 ഇന്റർനാഷണൽ ബ്രാൻഡ് ആയ Kfc യിൽ നിരവധി ജോലി ഒഴിവുകൾ. ടീം മെമ്പേഴ്സ് എന്ന പോസ്റ്റിലേക്ക് ആണ് വേക്കൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് ഈ പറഞ്ഞ ജോലിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റാണിത്. ശമ്പളം മാസം 14,000 രൂപ ലഭിക്കും.
Take Home salary:10000-11000
 എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജോലി സമയം ദിവസം എട്ടു മണിക്കൂർ.
 ലഭ്യമായ ആകെ ഒഴിവുകളുടെ എണ്ണം 20.
Locations: Ramanattukara (Calicut)
 No accommodation
രാമനാട്ടുകര ലോക്കലിറ്റി ഉള്ളവരെ ആണ് ആവിശ്യം 
കാൾ വിളിക്കരുത്, താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ വട്സപ് ചെയ്യുക 
No calls only share WhatsApp +919319397634      +918606481755
No accommodation

🔺പാലക്കാട് കുഴൽമന്ദം ഗവ. ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നഴ്സിംഗ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.
പ്ലസ് ടു പാസായ എ.എൻ.എം നഴ്സിംഗ് അസിസ്റ്റന്റ് /
തത്തുല്യ യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം
അഭികാമ്യം. കുഴൽമന്ദം ബ്ലോക്ക്
പരിധിയിലുള്ളവരായിരിക്കണം.
ഇ.സി.ജി എടുക്കാൻ അറിയുന്നവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 - 45(അർഹരായവർക്ക് ബാധകമായ ഇളവ് അനുവദിക്കും. രേഖകൾ ഇന്റർവ്യൂ സമയത്ത് നൽകണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

🔺കണ്ണൂർ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാട്യം, തൃപ്രങ്ങോട്ടൂർ, ന്യൂമാഹി, പന്ന്യന്നൂർ, കതിരൂർ ഗ്രാമപഞ്ചായത്തുകളിലേക്കും കൂത്തുപറമ്പ് നഗരസഭയിലേക്കും എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻറർവ്യു നടത്തുന്നു.
18നും 30നും ഇടയിൽ പ്രായമുള്ള അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിര താമസക്കാരായ, പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ആഗസ്റ്റ് 10 ന് ഉച്ചക്ക് 1.30 മണിക്ക് കണ്ണൂർ കളക്ടറേറ്റ് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

🔺കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 9ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ബിരുദാനന്തര ബിരുദം, എം.ബി.എ, ബിരുദം, ബി.ടെക്, ബി.ഫാം /ഡിഫാം, ഐ.ടി.ഐ. ഓട്ടോകാഡ്, ഡിപ്ലോമ, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുളളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും പങ്കെടുക്കാം.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്സ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain