Mangrove Hotel Ras Al Khaimah Jobs | apply now

നേരിട്ട് വിദേശത്ത് ജോലി നേടാം.


ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് ജോലി നോക്കുന്നവർക്ക് സുവർണാവസരം. പ്രമുഖ ഹോട്ടൽ ശൃംഖല ആയ Mangrove Hotel വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ മുഴുവൻ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നോക്കിയും വിശദ വിവരങ്ങൾ അറിയാൻ സാധിക്കും. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

ലഭ്യമായ ഒഴിവുകൾ ഒറ്റനോട്ടത്തിൽ.

🔺കമ്പനിയുടെ പേര്- മാംഗ്രോവ് ഹോട്ടൽ
🔺സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റ്.
🔺 പ്രായപരിധി 39 വയസ്സിൽ താഴെ ആയിരിക്കണം.
🔺 ജോലി സ്ഥലം- റാസൽ ഖൈമ
🔺 അഭിമുഖം - ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രം
🔺 റിക്രൂട്ട്‌മെന്റ് വഴി- കമ്പനി നേരിട്ട്.

കമ്പനിയുടെ പ്രൊഫൈൽ.

വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും കുറഞ്ഞ ചിലവിൽ മികച്ച ആഡംബര സൗകര്യത്തിൽ സേവനം നൽകുന്ന പ്രമുഖ ബ്രാൻഡ് ആണ് ഇത്.ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 45 മിനിറ്റ് മാത്രം അകലെ വടക്കൻ എമിറേറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ച് ഓൺ-സൈറ്റ് കഫേകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ അതിഥികളെ ഹോട്ടൽ ഗ്രൗണ്ടിൽ നിന്ന് പുറത്തുപോകാതെ തന്നെ രുചികരമായ ഗ്യാസ്ട്രോണമിക്, ആധികാരിക പാചകരീതികൾ ആസ്വദിക്കാൻ അനുവദിക്കുന്നു. അതിഥികൾക്ക് 24 മണിക്കൂർ ഇൻ-റൂം ഡൈനിങ്ങും ആസ്വദിക്കാം.


പ്രസ്തുത സ്ഥാപനത്തിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ.


ഹ്യൂമൻ റിസോഴ്സ്സ് സൂപ്പർവൈസർ ഇൻ  - ചാർജ് ( എക്സ്പീരിയൻസ് ഇൻ പേറോൾ ആൻഡ് UAE ലേബർ ലോ )

ജനറൽ അക്കൗണ്ടന്റ് – വിത്ത് എക്സ്പീരിയൻസ് ഇൻ ഹോട്ടൽ

സെക്യൂരിറ്റി ഗർഡ്

ഫ്രന്റ് ഓഫീസ് റീസെപ്ഷനിസ്റ്റ്

ഫ്രന്റ് ഓഫീസ് മാനേജർ

ഹെഡ് ഷെഫ്

വെയിറ്ററസ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജോലിക്ക് എങ്ങനെ അപേക്ഷിക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക. കമ്പനിക്ക് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചുകഴിഞ്ഞാൽ. അവർ നിങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അത് ഇ-മെയിലിലൂടെ അറിയിക്കുകയും ചെയ്യും.ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.

hr@mangrovehotel.ae


 സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ഇടനിലക്കാർ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഒരു രൂപ പോലും ചിലവില്ലാതെ നേരിട്ട് സ്ഥാപനത്തിൽ ജോലി നേടാം. ഈ ഒഴിവു പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു നൽകുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain