മയൂരിയിൽ ജോലി നേടാം
കേരളത്തിലെ പ്രമുഖ സ്ഥാപനമായ മയൂരി യിലേക്ക് ജോലി ഒഴിവുകൾ. സാധാരണക്കാർ നാട്ടിൽ അന്വേഷിക്കുന്ന നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ എല്ലാവർക്കും തന്നെ അപേക്ഷിക്കാവുന്നതാണ്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാവിധ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം കേരളത്തിലെ മറ്റു ചില വേക്കൻസികൾ കൂടി നൽകാൻ ശ്രമിച്ചിട്ടുണ്ട്. ജോലി ഒഴിവുകൾ പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് താല്പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.
ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.
ഷോറൂം മാനേജർഅസിസ്റ്റന്റ് ഷോറൂം മാനേജർസെയിൽസ് മാനേജർഅസിസ്റ്റന്റ് സെയിൽസ് മാനേജർമാർക്കറ്റിംഗ് മാനേജർസെയിൽസ്മാൻസെയിൽസ് വുമൺറിസപ്ഷനിസ്റ്റ്സി ആർ എംസിവിൽ എൻജിനീയർക്ലീനിംഗ് സ്റ്റാഫ്കുക്ക്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മയൂരി യുടെ തിരുവനന്തപുരം മണക്കാട് ഉള്ള ബ്രാഞ്ചിലെക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ നടക്കുന്ന തീയതി ഓഗസ്റ്റ് 21 ഞായറാഴ്ച തിരുവനന്തപുരം മണക്കാട് ബ്രാഞ്ചിൽ. മുൻപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
മറ്റ് ഒഴിവുകൾ ചുവടെ.
🔺പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്, ട്രേഡ്സ്മാൻ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് തസ്തികകളിൽ കൂടിക്കാഴ്ച നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദമാണ് ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിന് യോഗ്യത.
ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ പാസാണ് ട്രേഡ്സ്മാൻ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിന് യോഗ്യത.
താത്പര്യമുള്ളവർ ഓഗസ്റ്റ് 16 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് എത്തണം.
🔺എൽ.ബി.എസിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈൻഡിംഗ് കോഴ്സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്.
പ്രിന്റിംഗ് ടെക്നോളജിയിലുള്ള ഡിപ്ലോമ/ ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.സി വിത്ത് പ്രിന്റിംഗ് ടെക്നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്സൽസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം.