മൈജി ഷോപ്പിൽ ജോലി നേടാം | Myg job vacancy apply now

Myg job vacancy details.

ഇലക്ട്രോണിക്സ് ഗാഡ്ജെറ്റ്സ് & ഹോം അപ്ലൈയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ മൈജി യിൽ ജോലി നേടാം. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ വന്നിട്ടുള്ള ഒഴിവുകളും കേരളത്തിലെ മറ്റു ചില ഒഴിവുകളും മനസ്സിലാക്കാവുന്നതാണ്
 ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോസ്റ്റിലേക്ക് അപേക്ഷിക്കുക.


ലഭ്യമായ ഒഴിവുകളും വിശദവിവരങ്ങളും.


🔺ബില്ലിംഗ് എക്സിക്യുട്ടീവ്.
1-2 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

🔺വെയർഹൗസ് എക്സിക്യൂട്ടീവ്.
1-2 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.

🔺കസ്റ്റമർ കെയർ എക്സിക്യുട്ടീവ്.
യുവതികൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്.

🔺ഷോറും സെയിൽസ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.1-2 വർഷത്തെ പ്രവൃത്തിപരിചയം .

🔺കാറ്റഗറി ബിസിനസ്സ് മാനേജർ (സ്മാൾ അപ്ലൈൻസ്)
3-4 വർഷത്തെ പ്രവർത്തിപരിചയം.

ഇത്തരത്തിലുള്ള ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു
 ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.വാക്കിൻ ഇന്റർവ്യൂ യാണ് സെലക്ഷൻ നടക്കുന്നത്.ഇന്റർവ്യൂ ഇന്നും നാളെയുമായി നടത്തുന്നു.
Walk-In Interview 16th & 17th Aug, 2022
my G  10.00 AM - 4.00 PM
LOCATION  myG Store, Kanhangad.

 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാൻ

 മറ്റു ചില ജോലി ഒഴിവുകൾ.


🔺കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് അപേക്ഷ ഷണിച്ചു.

സുവോളജിയിൽ ഒന്നാം ക്ലാസ് ബിരുദം, വന്യജീവി മ്യൂസിയം/ മൃഗശാല എന്നിവയുടെ ക്യൂറേഷൻ/ അറ്റകുറ്റപ്പണി, സന്ദർശനങ്ങളെ നേതൃപരമായി മികവോടെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യം, ബോധവത്കരണ ക്ലാസ് നടത്താനുള്ള പാടവം എന്നിവയിൽ കുറഞ്ഞത് ആറുമാസത്തെ പരിചയം എന്നിവയാണു യോഗ്യതകൾ.

വൈൽഡ് ലൈഫ് ബയോളജിയിൽ ഉയർന്ന അക്കാദമിക് യോഗ്യത, കശേരുക്കളുടെ ശേഖരണം, തിരിച്ചറിയൽ, സംരക്ഷണം എന്നിവയിൽ പരിചയം/ പരിശീലനം, പഗ്മാർക്കുകൾ, എല്ലിന്റെ മാതൃകകൾ, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ എന്നിവ തയാറാക്കുന്നതിനുള്ള അറിവ്, ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ആശയവിനിമയം/ എഴുത്ത് എന്നിവയിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം.

കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ ഓഗസ്റ്റ് 22നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

🔺കോഴിക്കോട് സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്സിന് കോഴിക്കോട് ജില്ലയിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. പത്താം തരത്തിന് ക്ലാസ്സെടുക്കാൻ അതാത് വിഷയത്തിൽ ബിരുദവും ബി എഡുമാണ് യോഗ്യത.ഹയർ സെക്കണ്ടറിക്ക് ക്ലാസ്സെടുക്കാൻ അതാത് വിഷയത്തിൽ മാസ്റ്റർ ഡിഗ്രിയും, ബി. എഡും സെറ്റുമാണ് യോഗ്യത. നെറ്റ്, എം.എഡ് ഉളളവരെയും പരിഗണിക്കും.

അപേക്ഷകർ കോഴിക്കോട് ജില്ലയിൽ ഉളളവരായിരിക്കണം. ഫേട്ടോ പതിച്ച ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്ത് 20 ന് 5 മണിക്ക് മുൻപ് ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരത മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ കോഴിക്കോട് 20 എന്ന വിലാസത്തിൽ അയക്കുകയോ ജില്ലാ സാക്ഷരതാ മിഷിനിൽ നേരിട്ട് എത്തിക്കുകയോ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain