ഹോൾസെയിൽ സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ| Wholesale shop jobs in kerala|

കേരളത്തിലെ ജോലി ഒഴിവുകൾ.

കേരളത്തിലെ പ്രമുഖ ഫ്രഷ് ഫ്രൂട്ട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താഴെപ്പറയുന്ന ജോലികളിൽ ഒഴിവുകളുണ്ട്. ജോലി ഒഴിവു വിശദവിവരങ്ങളും ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  മാനേജർ


🔺 10 വർഷത്തിൽ കുറയാത്ത മുൻപരിചയം
🔺 അക്കൗണ്ടിംഗിൽ സാമർത്ഥ്യമുണ്ടാവണം
🔺 മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിയണം 
🔺 സ്ഥാപനത്തിൽ താമസിക്കണം 
🔺 Age 40-50

 സെയിൽസ് എക്സിക്യൂട്ടീവ്


🔺 ആകർഷണീയമായ പെരുമാറ്റവും ഊർജ്ജസ്വലതയും
🔺 പ്രായം 25- 45
🔺 ഫ്രൂട്ട്സ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന

 സെയിൽസ്മാൻ ( ഹോൾസെയിൽ )


🔺 ഫ്രൂട്സ് ഹോൾസെയിൽ മേഖലയിൽ 10 വർഷത്തെ പരിചയം
🔺 ആകർഷണീയമായ പെരുമാറ്റവും ഊർജ്ജസ്വലതയും 
🔺 പ്രായം 25- 45

സെയിൽസ്മാൻ(റീട്ടെയിൽ) 


🔺 ഫ്രൂട്ട്സ് റീട്ടെയിൽ ഷോപ്പിൽ 5 വർഷത്തെ മുൻപരിചയം
🔺 ആകർഷണീയമായ പെരുമാറ്റവും ഊർജ്ജസ്വലതയും
🔺 പ്രായം 20- 40
🔺 താമസിച്ചു ജോലി ചെയ്യുന്നവർക്ക് മുൻഗണന
 അവസാന തീയതി : 30/08/2022

 താല്പര്യമുള്ളവർ CV യും ലൈവ് ഫോട്ടോയും വാട്സപ്പിൽ അയച്ചു വോയിസിൽ ബന്ധപ്പെടുക:
 wa.me/919447990809

മറ്റുചില ജോലി ഒഴിവുകൾ.

🔺കോഴിക്കോട് സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോവൂർ ഇരിങ്ങാടൻപളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം. അവസാന തീയ്യതി: ഓഗസ്റ്റ് 25.

🔺പാലക്കാട് ഒറ്റപ്പാലം താലൂക്കിലെ മങ്കര തൃപ്പംകുന്ന് ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു.
താത്പര്യമുളള ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾ ഓഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് മലപ്പുറം കമ്മിഷണറുടെ ഓഫീസിൽ അപേക്ഷകൾ നൽകണം.
അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും മലപ്പുറം കമ്മിഷണറുടെ ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

🔺തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്.
അതതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ്
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫിസിക്സ്/ കെമസ്ട്രി/ മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഒരോ ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് /പിഎച്ച്ഡി എന്നിവ അഭികാമ്യം) യോഗ്യതയുണ്ടായിരിക്കണം.
അവസാന തീയതി ഈ മാസം 26.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain