കോൾ ഫീൽഡ്സിൽ 635 അപ്രന്റിസ് ഒഴിവുകൾ
റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്സിൽ 635 അപ്രന്റിസ് ഒഴിവുകൾ
ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
ട്രേഡ് അപ്രന്റിസ്, ഇലക്ട്രിഷ്യൻ, ഫിറ്റർ, മെക്കാനിക് ഡീസൽ, COPA, മെഷിനിസ്റ്റ്, ടർണർ, ഇലക്ട്രോണിക് മെക്കാനിക്സ്, വെൽഡർ, ഐടിസിഎസ്എം, പ്ലംബർ:
പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവി s1).
സെക്രട്ടേറിയൽ അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, സെക്രട്ടേറിയൽ അസിസ്റ്റന്റ്/സെക്രട്ടേറിയൽ പ്രാക്ടീസ്/സ്റ്റെനോഗ്രഫി(ഇംഗ്ലിഷ്) ട്രേഡിൽ ഐടിഐ (എൻസിവിടി).
അക്കൗണ്ടന്റ്/അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: ബാ കിങ്/ഫിനാൻഷ്യൽ സർവീസസിൽ PMKVY സർട്ടിഫിക്കറ്റ്/ബികോം/ഫിനാൻസിൽ പിജി, . ഫ്രഷർ അപ്രന്റിസ്:മെഡിക്കൽ ലാബ് ടെക്നിഷ്യൻ (പതോളജി, റേഡിയോളജി), ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, സർ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം.
സർവേയർ, വയർമാൻ, മൾട്ടിമീഡിയ & വെബ്പേജ് ഡിസൈനർ, മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഓഫ് വെഹിക്കിൾ, മെക്കാനിക് (ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ്), മെക്കാനിക് എർത്ത് മൂവിങ് മെഷിനറീസ്,
വെൽഡർ: പത്താം ക്ലാസ് ജയം (ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് പ്ലസ് ടു ജയിച്ചവർക്കു മുൻഗണന).
പ്രായം: ട്രേഡ് അപ്രന്റിസ്: 18-27. ഫ്രഷർ അപ്രന്റിസ്: 18-21. അർഹർക്ക് ഇളവ്, സ്റ്റൈപൻഡ്: 6000 9000.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ഇവിടെ ക്ലിക് ചെയ്യുക
⭕️പത്തനംതിട്ട തേക്കുതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയിൽ ഫിസിക്സ് അധ്യാപകന്റെ ഒരു താത്കാലിക ഒഴിവ് ഉണ്ട്.
യോഗ്യരായവർ (എം എസ് സി, ബി എഡ്. സെറ്റ്) അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26 ന് രാവിലെ 11.30 ന് ഓഫീസിൽ ഹാജരാകണം.
⭕️പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ യോഗ പരിശീലനം എന്ന പദ്ധതി നടപ്പാക്കുന്നതിന് ബിഎൻവൈഎസ് യോഗ്യതയുള്ള പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ ഈ മാസം 28ന് അകം എത്തിക്കണം.
⭕️തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സ്പെഷ്യൽ ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 27നു ഉച്ചയ്ക്ക് 01.30നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
