ആശുപത്രിയിൽ ജോലി നേടാം യോഗ്യത 8 മുതൽ | മറ്റ്‌ ഒഴിവുകളും |

ഉടൻ ജോലി നേടാം 
⭕️എറണാകുളം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.
ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം.
യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം.

⭕️കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ കം പ്ലംബറുടെ ഒഴിവ്.

വയസ് 18 നും 36 നും ഇടയിൽ (പിന്നോക്ക വിഭാഗം ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും). പ്രതിമാസം 12000 രൂപ ലഭിക്കും.
ഇലക്ട്രീഷ്യൻ ട്രേഡിൽ ജെ.ടി.എസ്.എസ്.എൽ.സി, ഐ.ടി.ഐ, കെ.ജി.ടി.ഇ, കെ.ജി.സി.ഇ, സിറ്റി ഗിൽഡ് പരീക്ഷ ഇവയിൽ ഏതെങ്കിലും ഒരു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും വയസ്സും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 22ന് രാവിലെ 11ന് കോളേജ് ഓഫീസിൽ എത്തണം.

🔺പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളെജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു.
സെപ്റ്റംബർ 22 ന് രാവിലെ പത്തിനാണ് കൂടിക്കാഴ്ച.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, തിരിച്ചറിയൽ രേഖകൾ സഹിതം എത്തണം.

⭕️ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പ്രായപരിധി 20 - 40 വയസ്സ്. താത്പര്യമുള്ളവർ സെപ്റ്റംബർ 27 -ന് രാവിലെ 11 മണിക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

⭕️കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ എന്നീ ട്രേഡുകളിൽ വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് 9.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.

⭕️ആലപ്പുഴ: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാനവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ഓണറേറിയം-8000 രൂപ.
യോഗ്യത: പ്ലസ്, കംപ്യൂട്ടർ പരിജ്ഞാനം.
പ്രായം: 21- 45 ഇടയിൽ. പട്ടികജാതി വികസന വകുപ്പിലോ മറ്റു സർക്കാർ വകുപ്പുകളിലോ ഫീൽഡ് തലത്തിൽ പ്രവർത്തിച്ച് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 24-ന് മുമ്പ് അപേക്ഷ നൽകണം.

⭕️കോഴിക്കോട് ഇംഹാൻസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) കോഴിക്കോട് എന്ന വിലാസത്തിലോ മെയിലിൽ സെപ്തംബർ 24 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain