ലക്ഷ്യ മെഗാ തൊഴിൽമേള | മറ്റ്‌ പുതിയ ജോലി ഒഴിവുകളും| apply now|

നാട്ടിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

🔺ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 18 ന് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. മേളയിൽ 20-ഓളം സ്വകാര്യ കമ്പനികൾ പങ്കെടുക്കും. താത്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺ ടൈം രജിസ്ട്രേഷൻ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435.
Date : 2022 സെപ്റ്റംബർ 18
Venue : വട്ടേനാട് ജി.വി.എച്ച്.എസ്.എസ്.
സ്കൂൾ.

🔺കണ്ണൂർ ഫിഷറീസ് വകുപ്പ് സീ റെസ്ക്യു സ്ക്വാഡിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒമ്പത് മാസത്തേക്ക് 18,000 രൂപ ശമ്പളനിരക്കിൽ 10 പേരെ തെരഞ്ഞെടുക്കും.
അപേക്ഷകൾ സെപ്റ്റംബർ അഞ്ച് വൈകിട്ട് അഞ്ചിനകം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം.
യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം നേടിയിരിക്കണം, കടലിൽ നീന്താൻ ക്ഷമത, എല്ലാ സമയത്തും രക്ഷാപ്രവർത്തനത്തനത്തിനും ജോലികൾ
ചെയ്യാനും സന്നദ്ധത വേണം.
ഉടമസ്ഥതയിൽ യാനവും എഞ്ചിനും രക്ഷാപ്രവർത്തനത്തിന് ലഭ്യമാകണം. സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാൻ സന്നദ്ധരാവണം. പ്രായം: 20 നും 45നും ഇടയിൽ.

🔺മലപ്പുറം തവനൂർ ഗവ ചിൽഡ്രൻസ് ഹോമിൽ സയൻസ് വിഷയത്തിൽ ട്യൂഷൻ ടീച്ചേഴ്സിനെ നിയമിക്കുന്നു.
സയൻസ് വിഷയത്തിലെ ബി.എഡ് ആണ് യോഗ്യത ഉദ്യോഗാർഥികൾ സമീപ പ്രദേശങ്ങളിൽ നിന്നുള്ളായവരായിരിക്കണം.
താത്പര്യമുള്ളവർ തവനൂർ ഗവ ചിൽഡ്രൻസ് ഹോമിൽ സെപ്തംബർ ആറിന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

🔺കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം സെപ്തംബർ ആറിന് 5 മണിക്ക് മുമ്പായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

🔺എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യത: ലിറ്ററസി, കേരള ഇൻലാൻഡ് വെസൽ നിയമം 2010 പ്രകാരമുള്ള കറന്റ് മാസ്റ്റർ ലൈസൻസ് ( ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്) താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
18 നും 37 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകളും ഭിന്നശേഷി ക്കാരും അപേക്ഷിക്കാൻ അർഹരല്ല.

🔺കണ്ണൂർ സമഗ്രശിക്ഷാ കേരളം ജില്ലയിലെ ബി ആർ സി കളിൽ സെക്കണ്ടറി വിഭാഗത്തിൽ സ്പെഷ്യൽ എജുക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സെപ്റ്റംബർ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain