ടാറ്റാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി നേടാം |

ടാറ്റാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി നേടാം 

തമിഴ്നാട് ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലേക്ക് 15000 രൂപ ശമ്പളത്തിൽ പ്ലസ് ടു യോഗ്യതയുള്ള വനിത ഉദ്യോഗാർഥികളുടെ ഒഴിവിലേക്ക് സെപ്റ്റംബർ 16 ന് പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മുതൽ ഇന്റർവ്യു നടത്തും.
യോഗ്യത: 2021-22 വർഷത്തിൽ പ്ലസ് ടു പാസായവർ ആയിരിക്കണം.
പ്രായം-30/9/2022ൽ 18-20, ഭാരം: 43 കി.ഗ്രാം -65 കി.ഗ്രാം, ഉയരം: 150 സെ.മി (മിനിമം) ഉണ്ടായിരിക്കണം. ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും.

🔺മഹത്മാഗാന്ധി യൂണിവേഴ്സിറ്റി ഹാർഡ് വെയർ എഞ്ചിനീയർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

യോഗ്യത & പരിചയം

1. സർട്ടിഫിക്കറ്റ് കോഴ്സ് ( കമ്പ്യൂട്ടർ ഹാർഡ് വെയർ
എഞ്ചിനീയറിംഗ് & നെറ്റ് വർക്കിംഗ്) 2. RHCE സർട്ടിഫിക്കേഷൻ
3. CCNS സർട്ടിഫിക്കേഷൻ
4. ഹാർഡ്വെയർ എഞ്ചിനീയറിംഗിൽ കുറഞ്ഞത്
5വർഷത്തെ സൈറ്റ് പരിചയം 5. മെയിൽ & വെബ് സെർവർ മാനേജ്മെന്റിൽ പരിചയം
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 13ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക.


🔺കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.
അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90
ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം.

🔺മലപ്പുറം ഫിഷറീസ് വകുപ്പിൽ 2022-23 സാമ്പത്തിക വർഷം ഫിഷിങ് ഹാർബറുകൾ കേന്ദ്രികരീച്ച് സീ റസ്ക്യൂ സ്ക്വാഡ് രൂപീകരിക്കുന്നതിലേക്കായി റസഗാർഡുമാരെ തെരഞ്ഞെടുക്കുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം ലഭിച്ച 20 നും 45 നും ഇടയിൽ പ്രായമുളള കടലിൽ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികൾ ആയിരിക്കണം.
ഉടമസ്ഥതയിൽ എഞ്ചിനും യാനവും രക്ഷാപ്രവർത്തനത്തിന് ലഭ്യമാക്കണം.
താത്പര്യമുള്ളവർ സെപ്തംബർ 13ന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ മതിയായ രേഖകളും അതിന്റെ പകർപ്പും വെള്ള പേപ്പറിൽ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് എത്തണം.

🔺പാലക്കാട് അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു.

കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.സി.എ. ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
പ്രായപരിധി 18നും 35നും മധ്യേ. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളവർ യോഗ്യത, വയസ്, ജാതി, തിരിച്ചറിയൽ രേഖ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14 ന് രാവിലെ 11ന് അട്ടപ്പാടി മുക്കാലിയിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain