ഡേ മാർട്ട് ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ |

ഡേ മാർട്ട് ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ.

 കേരളത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ ഡേ മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്ക്  നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ്ണ വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക. നാട്ടിൽ സാധാരണക്കാർ അന്വേഷിക്കുന്ന ഒഴിവുകൾ ആയതിനാൽ പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു നല്കാൻ മറക്കരുത്.


ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.


🔺ബില്ലിങ് 

🔺സെയിൽസ് ഗേൾസ് 

🔺സെയിൽസ് മാൻ 

🔺പാക്കിങ് 

🔺ക്ലീനിങ് 

🔺കസ്റ്റമർ കെയർ

🔺ഡാറ്റാ എൻട്രി.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് ലേക്ക് വന്നിട്ടുള്ളത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റു നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. സൂപ്പർ മാർക്കറ്റ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുമ്പോൾ മുൻഗണന ലഭിക്കുന്നതാണ്.

ഡേ മാർട്ട് ഹൈപ്പർമാർക്കറ്റിന്റെ കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലെ ശാഖകളിലേക്ക് ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോസ്റ്റൽ സൗകര്യം ലഭിക്കും അതുകൊണ്ടുതന്നെ എല്ലാ
 ജില്ലക്കാർക്കും ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.ഇന്റർവ്യൂ വഴിയാണ് പോസ്റ്റിലേക്കുള്ള സെലക്ഷൻ നടക്കുന്നത്.

ഇന്റർവ്യൂ നടക്കുന്ന സ്ഥലം ചുവടെ നൽകുന്നു.

DAYMART CORPORATE OFFICE,5TH FLOOR, KADOOLI TOWER VANDIPETTA, WEST NADAKKAVU,KOZHIKODE.

ഇന്റർവ്യൂ നടക്കുന്ന തീയതി.


12TH SEPTEMBER 2022 (MONDAY)
FROM 10 AM TO 4 PM.

 മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ അയക്കേണ്ട  ഈമെയിൽ അഡ്രസ് ചുവടെ.

 എല്ലാവർക്കും ഉപകാരപ്രദമായ ഈ ജോലി ഒഴിവ് നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി പരമാവധി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain