പവിഴം ജ്വാല്ലറി യിൽ ജോലി ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ സ്ഥാപനം ആയ പവിഴത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ നൽകുന്നു..ജോലി ഒഴിവുകൾ വിശദമായി വായിക്കുക ജോലി നേടുക.
ഈ ജോലി ഒഴിവുകൾ തൊഴിൽ തേടുന്ന നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് നൽകുക.
🔺സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു മറ്റുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ജ്വല്ലറി സെയിൽസ് രംഗത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
🔺സെയിൽസ് അസിസ്റ്റന്റ്.
യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഫസ്റ്റ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവ് പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.
🔺ഓഫീസ് അസിസ്റ്റന്റ്.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാവുന്നതാണ്.
യോഗ്യത പത്താം ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകൾ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം കൂടാതെ ഫുഡ് താമസം ലഭിക്കുന്നതാണ്.താല്പര്യമുള്ള ഉദ്യോഗാർഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ ചുവടെ നൽകുന്ന മെയിൽ അഡ്രസിലേക്ക് അയക്കുക.
recruitmentpjc@gmail.com
🔺കാസർകോട് ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കുമ്പളയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജേർണലിസം വിഷയത്തിൽ താത്ക്കാലിക അധ്യാപകരുടെ ഒഴിവ്.
ജേർണലിസം അസ്സി.പ്രൊഫസർ നിയമനത്തിന് 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം,നെറ്റ് ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
അഭിമുഖം സെപ്റ്റംബർ 17ന് രാവിലെ 11ന്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളുടെ രണ്ടുകോപ്പിയുമായി അന്നേ ദിവസം ഓഫീസിൽ എത്തണം.
🔺കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾറ്റന്റ് (ടെക്നിക്കൽ ഐടി) താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദം, പിജിഡിസിഎ / ഡിസിഎസ്/ എംസിഎ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധസസ്യങ്ങളും അനുബന്ധ മേഖലകളിലും പ്രോഗ്രാമിലും ഡാറ്റാബേസ് മാനേജ്മെന്റിൽ കുറഞ്ഞത് പത്തുവർഷത്തെ പരിചയം.
ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം, വെബ് ഡിസൈനിങ്, ബുക്ക് ഐ ഇ സി മെറ്റീരിയൽ ഡിസൈനിങ് എന്നിവയിൽ പരിചയം അഭികാമ്യം. പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്.
അപേക്ഷകർക്ക് 01.01.2022ന് 60 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും.
താത്പര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.