മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജോലി ഒഴിവ്.|

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജോലി ഒഴിവ്.
 ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.കേരളത്തിലുടനീളമുള്ള ബ്രാഞ്ചിലേക്ക് ആണ് വേക്കൻസികൾ വന്നിട്ടുള്ളത്.വേക്കൻസികൾ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

🔺സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം.

🔺കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് ആണ് വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു മുതൽ ഉണ്ടായിരിക്കണം.പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള വർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.

🔺ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

🔺കുക്ക് അല്ലെങ്കിൽ ഹെൽപ്പർ.
എന്തു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

എങ്ങനെയുള്ള ഒഴിവുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ജോലി ലഭിക്കുന്നവർക്ക് 
ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.

 തൊഴിൽ മേള വഴിയാണ് പ്രസ്തുത സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.തൊഴിൽരഹിതർ ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി

ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ തുടർ വിദ്യാഭ്യാസ സെല്ലും എംപ്ലോയർ ലൈവ് ജോബ് പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ 2022 ഒക്ടോബർ 1 ന് സംഘടിപ്പിക്കുന്നു.

Venue: Govt Polytechnic College Attingal, Trivandrum
Date: 1st Oct 2022.
രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു.

Employerlive.com എന്ന ജോബ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് ( 2018 - 2022 ) സൗജന്യമായും പുതിയതായി
രജിസ്റ്റർ ചെയ്യുന്നവർ 250 വൺ ടൈം രജിസ്ട്രേഷൻ ഫീസും അടക്കേണ്ടതാണ്.
 തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
 രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ, അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണ്.
പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക.നാളെയാണ് ഇന്റർവ്യൂ നടക്കുന്നത്.
പെട്ടെന്ന് ലഭിച്ച വേക്കൻസി ആയതുകൊണ്ടാണ് ഇപ്പോൾ ഷെയർ ചെയ്യുന്നത്. ഒരാൾക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain