ജോലി ഒഴിവുകൾ
🔺മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റിയുടെ ഒഴിവുണ്ട്. എച്ച്എംസിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്തംബർ 23-ന് വൈകീട്ട് അഞ്ചിന് മുമ്പ് നേരിട്ട് അപേക്ഷിക്കണം. യോഗ്യത: എട്ടാം ക്ലാസ് വിജയം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ താമസക്കാരും 30 നും 50 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.🔺ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് ഒരു താത്കാലിക ഒഴിവ് ആവശ്യമുണ്ട്. എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ പാസായവരും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അർഹതയുണ്ട്.
ബോയിലർ ഓപ്പറേഷനിലും മെയിന്റനൻസിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 31.03.2022-ന് 35 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 30,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ഏഴിന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം..
🔺3. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റിന്റെ തസ്തിക ആവശ്യമാണ്. ഒരു ഒഴിവിലേക്കുള്ള നിയമനം വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ് നടക്കുന്നത്. എംഎസ്സി/എംഎ (സൈക്കോളജി) ഉള്ളവർക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 വയസ്സിനിടയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12,000 രൂപയാണ് ശമ്പളം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23ന് രാവിലെ 10.30ന് കോട്ടയം കലക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വെള്ളക്കടലാസിൽ. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കൽപന, കുഞ്ഞാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-348666, keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
🔺അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുൽത്താൻ ബത്തേരി ഐസിഡിഎസ് പദ്ധതി പ്രകാരം നൂൽപ്പുഴ, മീനങ്ങാടി, സുൽത്താൻ ബത്തേരി നഗരസഭകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ്. കൂടുതൽ വിവരങ്ങൾ ഐസിഡിഎസ് സുൽത്താൻ ബത്തേരി ഓഫീസിൽ ലഭിക്കും.