പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലെ മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും.
പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികൾക്ക് മുൻഗണന. നിയമനം തികച്ചും താൽക്കാലികമായിരിക്കും.
വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സെപ്തംബർ 24 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കോ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ആഫീസിലോ ബന്ധപ്പെടണം.
🔺
🔺കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടന ബോഡികൾ/ സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ (CBI, റെയിൽവേ, ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്, ഇന്റലിജൻസ് ബ്യൂറോ etc) തുടങ്ങിയവയിലെ വിവിധ ഗ്രൂപ്പ് 'B', ഗ്രൂപ്പ് 'C' തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2022 കമ്പൈൻഡ് ഗ്രാറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ് ഓഫീസർ, അസിസ്റ്റന്റ്, ഡിവിഷണൽ അക്കൗണ്ടന്റ്, ഓഡിറ്റർ, UD ക്ലർക്ക് തുടങ്ങിയ വിവിധ തസ്തികയിലായി 20,000 ഒഴിവുകൾ
യോഗ്യത: ബിരുദം
പ്രായം: 18 - 32 വയസ്സ്
( SC/ST/OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,500 - 1,51,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ:
100 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 8 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.