ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, ബിരുദധാരികളിൽ നിന്ന് ( എഞ്ചിനീയറിംഗ് ബിരുദധാരികളല്ലാത്തവരിൽ നിന്ന്) അപ്രന്റിസ്ഷിപ്പ് ട്രൈനിംഗ് നടത്തുന്നു (2020, 2021, 2022 കാലയളവിൽ പാസ്സായവർ)
ഒഴിവ്: 50
യോഗ്യത: B Com (ഏതെങ്കിലും സ്ട്രീം)
സ്റ്റൈപ്പൻഡ്: 9,000 രൂപ
ഒഴിവുകൾ (സ്ഥലങ്ങൾ): കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം.ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 6 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
⭕️കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തപ്പെടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 01.10.2022 ന് രാവിലെ 10.00 മണിയ്ക്ക് തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കുകളും പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്.
വിദ്യാഭ്യാസയോഗ്യത : ബി.എസ്.സി. (അഗ്രിക്കൾച്ചർ ബി.എസ്.സി. (ഹോണേഴ്സ്) അഗ്രി.വേതനം.
ദിവസം 780/- രൂപ (ഒരു മാസം പരമാവധി 21,060/- രൂപ)
പ്രായം : 18 മുതൽ 36 വയസ് വരെ (01.01.2022 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം വയസ്സിളവിന് അർഹതയുള്ളവർക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്. കേരള കാർഷിക സർവ്വകലാശാലയിൽ നിന്നൊഴികെയുള്ള ബിരുദധാരികൾ ഇലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
++++
⭕️തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മാനേജ്മെന്റ് അപ്രന്റീസ് ( മാർക്കറ്റിംഗ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 2
യോഗ്യത: MBA മാർക്കറ്റിംഗ്
പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റെപ്പൻഡ്: 13,000 രൂപ
ഇന്റർവ്യൂ തിയതി: ഒക്ടോബർ 6 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
⭕️എറണാകുളം കളമശ്ശേരി എ.വി.ടി.എസ് ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് സെക്ഷനിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.
ഇലക്ട്രിക്കൽ ട്രേഡിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴ് വർഷം പ്രവർത്തനപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ /ഡിഗ്രിയും പ്രസ്തുത മേഖലയിൽ മിനിമം രണ്ട് വർഷം പ്രവർത്തനപരിചയവുമാണ് യോഗ്യത.
യോഗ്യതയുളള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30-ന് രാവിലെ 11-ന് എ.വി.ടി.എസ്. പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
⭕️ആലപ്പുഴ: കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വർഷോപ്പ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഒക്ടോബർ ഒന്നിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ എത്തണം.
⭕️തിരുവനന്തപുരം അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹയർ സെക്കണ്ടറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് സെപ്റ്റംബർ 30 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നതാണ്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം സ്കൂളിൽ കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്.
⭕️പാലക്കാട് മലമ്പുഴ വനിതാ ഐ.ടി.ഐ.യിലെ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിലെ(എം.സി.ഇ.എ) ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന്വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽഎൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും.
അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങിൽ മൂന്ന് വർഷ ഡിപ്ലോ/ബിരുദം. ഉദ്യോഗാർത്ഥികൾ ഈഴവ/തിയ്യ/ ബില്ലവ വിഭാഗക്കാരായിരിക്കണം.
ഇവരുടെ അഭാവത്തിൽ പൊതുവിഭാഗക്കാരെയും പരിഗണിക്കും. കൂടിക്കാഴ്ച സെപ്റ്റംബർ 29 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
⭕️തൃശൂർ കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സി.ഡി.എസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. എം.എസ്.ഡബ്ല്യു/ എം.എ. സോഷ്യോളജി/ എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം). ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. 45 വയസ് പ്രായപരിധി.
സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ 30ന് വൈകീട്ട് 4 മണിക്ക് മുൻപ് അപേക്ഷ ലഭിക്കണം.
+++++
⭕️വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് വീതമാണുള്ളത്.
ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ്സ്. 30-40പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.
സെക്യൂരിറ്റി തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 ഒക്ടോബർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം- 695002.