ബാങ്കുകളിൽ നിരവധി ജോലി അവസരങ്ങൾ |

ബാങ്കുകളിൽ നിരവധി ജോലി അവസരങ്ങൾ 
കേരളത്തിൽ വിവിധ സർവീസ് സഹകരണ ബാങ്കുകളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം, ഓരോ പോസ്റ്റ്‌ ജില്ലാ തിരിച്ചു നമ്പർ ഇട്ടു താഴെ കൊടുത്തിരിക്കുന്നു.
ഓരോ പോസ്റ്റും വായിക്കുക അപേക്ഷിക്കുക.

Nb: ഓരോ ഒഴിവുകളും പലവിധ സോഴ്സിൽ നിന്നും കിട്ടുന്നവയാണ് വെക്തമായി അന്വേഷിച്ച ശേഷം മാത്രം അപേക്ഷിക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1. കണ്ണൂർ ടൗൺ സർവ്വീസ് സഹകരണ ബേങ്ക് ലിമീറ്റഡ് 
താഴെ പറയുന്ന ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സഹകരണ നിയമം പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

സെയിൽസ് മെൻ (നീതി മെഡിക്കൽ സ്റ്റോർ)
സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 15.09.2022 (വ്യാഴം)നു 4 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
Email: kannurtownscb@yahoo.co.in

2. നൈറ്റ് വാച്ച്മാൻ ഒഴിവ് 
ശ്രീകൃഷ്ണപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ ഇവനിംഗ് & ഹോളിഡ് ബ്രാഞ്ച്, കുട്ടിലക്കടവ് ബ്രാഞ്ച്, മംഗലാംകുന്ന് ബ്രാഞ്ച് എന്നിവിടങ്ങളിലേക്ക് നൈറ്റ് വാച്ച്മാൻമാരെ നിയമിക്കുന്നു.
വിമുക്ത ഭടന്മാർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം സെപ്തംബർ 09 ന് കാലത്ത് 10 മണിക്ക് ബാങ്കിന്റെ ഹെഡ് ഓഫീസിൽ ഹാജരാകണം.

ADDRESS
THE SREEKRISHNAPURAM SERVICE CO-OPERATIVE BANK LTD No. F 1213, SREEKRISHNAPURAM. P.O PALAKKAD - 679513,
Ph: 0466 2261231
EMAIL: ssebskpuram@gmail.com

3. കണ്ണാടി സർവ്വീസ് സഹകരണ ബാങ്ക്
നിലവിൽ ഒഴിവുള്ള

പ്യൂൺ-2,
വാച്ച്മാൻ-1,
പാർട്ട് ടൈം സ്വീപ്പർ-2

എന്നീ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സ്വന്തം കൈപ്പടയിൽ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, കണ്ണാടി സർവ്വീസ് സഹകരണ ബാങ്കിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ DD സഹിതം 22.09.2022. ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓരോ തസ്തികയി ലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറിലാക്കി നേരിട്ടോ, തപാൽ മുഖേനയോ അയക്കണം.

വിലാസം
സെക്രട്ടറി, കണ്ണാടി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ്.1572, കണ്ണാടി പാലക്കാട്
Ph: 04922-272049, 241382.

4. അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം നടത്തും.

കംപ്യൂട്ടർ സയൻസ്
അല്ലെങ്കിൽ ബിസിഎ ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രായപരിധി 18നും 35നും മധ്യേ സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, ജാതി, തിരിച്ചറിയൽ രേഖ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14ന് പകൽ 11ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എത്തണം.
Cont: 04924 253347,98477 45135.

5. അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റി

സംഘത്തിൽ ഒഴിവുള്ള ഒരു ഡ്രൈവർ കം എൽപിജി ഡെലിവറി ബോയ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1) ശമ്പള സ്കെയിൽ 12000-32660
2) പ്രായപരിധി 01.01.2022ൽ 18 വയസ്സ് പൂർത്തീകരിക്കേണ്ടതും 40 വയസ്സ് അധികരിക്കാൻ പാടില്ലാത്തതുമാണ്. നിയമാനുസൃത ഇളവുകൾ ബാധകം)
 3) വിദ്യാഭ്യാസ യോഗ്യത 7-ാം സ്റ്റാൻഡേർഡ് പാസായിരിക്കണം.
4) ഫോർ വീലർ ഡ്രൈവിം ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഉള്ളവരായിരിക്കണം.

(അപേക്ഷകന്റെ പേര്, ജാതി, മേൽവിലാസം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ ഫോട്ടോ സഹിതം, സംഘത്തിന്റെ പേരിൽ അങ്കമാലിയിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (ജനറൽ 200/- സംവരണം 100/-) സഹിതം 19.09.2022 തിങ്കളാഴ്ച വൈകിട്ട് 5 മണിക്കകം സംഘം ആഫീസിൽ സെക്രട്ടറിക്ക് ലഭിച്ചിരിക്കേണ്ടതാണ്. എഴുത്തു പരീക്ഷയുടെയും കുടിക്കാഴ്ചയുടെയും അടിസ്ഥാ നത്തിൽ ആയിരിക്കും നിയമനം.)

മേൽവിലാസം
അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റി ക്ലിപ്തം നമ്പർ ഇ 240 അങ്കമാലി പി.ഒ. എറണാകുളം 683572

6. തിരുവനന്തപുരം പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്. യോഗ്യത : ബിടെക്/എം.ടെക് (കം പാട്ടൻ സയൻസ്)/എംസിഎ തത്തുല്യ ബിരുദം.

പ്രായപരിധി 21-35.
പ്രതിമാസ വേതനം 21,000,

മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നൽകണം.

വിലാസം:
പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-695033.
gonal-ddfsstdd@gmail.com.
അവസാന തിയതി സെപ്റ്റംബർ 14ന് വൈകിട്ട് അഞ്ച്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain