🔺ഡയാലിസിസ് ടെക്നീഷ്യൻ/ സ്റ്റാഫ് നേഴ്സ്
സെപ്റ്റംബർ 26 ന് രാവിലെ 10 ന് ട്രെയിൻഡ് ഇൻ ഡയാലിസിസ് കൂടിക്കാഴ്ച നടക്കും. യോഗ്യത: ഡി.എം.ഇ. അംഗീകൃത ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്/ ഡയാലിസിസ് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
🔺സ്റ്റാഫ് നേഴ്സ്
സെപ്റ്റംബർ 27 ന് രാവിലെ 10 ന് നടക്കും. യോഗ്യത. ജി.എൻ.എം./ബി.എസ്.സി. നഴ്സിങ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. മത്സരപരീക്ഷ ഉണ്ടായിരിക്കും.
🔺ഡാറ്റാ എൻട്രി ഓപ്പറേറ്റർ
+++
സെപ്റ്റംബർ 28 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത: ബിരുദം ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ആറ് മാസത്തെ കോഴ്സ്) മലയാളം ടൈപ്പ് റൈറ്റിങ്ങിൽ പ്രാവീണ്യം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്.
🔺ഒ.ടി. ടെക്നീഷ്യൻ
സെപ്റ്റംബർ 29 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ഡി.എം.ഇ അംഗീകൃത ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി കോഴ്സാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
🔺ഇ.സി.ജി. ടെക്നീഷ്യൻ
സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയുണ്ടാകും. വി.എച്ച്.എസ്.ഇ. അംഗീകൃത ഇ.സി.ജി. ആൻഡ് ഓഡിയോ മെട്രി കോഴ്സ് ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.ലാബ് /ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ കൂടിക്കാഴ്ച സെപ്റ്റംബർ 30 ന് രാവിലെ 10 ന് നടക്കും. യോഗ്യത: ഡി.എം.ഇ. അംഗീകൃത ഡി.എം.എൽ.ടി., ബി.എസ്.സി. എം.എൽ.ഡി. കോഴ്സ്. ബ്ലഡ് ബാങ്ക് പ്രവൃത്തിപരിചയം നിർബന്ധം. മണ്ണാർക്കാട് താലൂക്ക് പരിധിയിലുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി നേരിട്ടെത്തണം.
⭕️എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു.
പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉളളവർ സെപ്റ്റംബർ 26-ന് രാവിലെ 11-ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്-ഇൻ-ഇന്റർവ്യൂവിന് സൂപ്രണ്ടിന്റെ ചേമ്പറിൽ ഹാജരാകണം.
⭕️2022-23 സാമ്പത്തിക വർഷത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായിട്ടുള്ള വെറ്ററിനറി സയൻസിൽ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.
അഭിമുഖം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഈ മാസം 27ന് രാവിലെ 11ന് നടക്കും. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കും.
വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം.താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഹാജരാകണം.
⭕️തിരുവനന്തപുരം ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിന് എം.ടെക് ബിരുദധാരികളെ ക്ഷണിച്ചു.
താത്പര്യമുള്ളവർ 27ന് രാവിലെ 10ന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകണം.