നാളെ ജോലി നേടാം | എംപ്ലോയിബിലിറ്റി സെന്റർ വഴി ജോലി നേടാം |

ഓരോ ഒഴിവുകളും ചുവടെ നൽകുന്നു.വായിക്കുക ജോലി നേടുക.

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെ തൊഴിൽമേള നടത്തുന്നു.സ്വകാര്യമേഖലയിലെ 10 സ്ഥാപനങ്ങൾ പങ്കെടുക്കും.

ഒഴിവുകൾ ചുവടെ നൽകുന്നു.

🔺പ്രിൻസിപ്പൽ,
🔺ഫാക്കൽറ്റി-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,
🔺എച്ച് ആർ മാനേജർ,
🔺പ്രൊജക്ട് മാനേജർ,
🔺അഡ്മിൻ മാനേജർ,
🔺സ്റ്റോർ മാനേജർ,
🔺മാർക്കറ്റിങ് മാനേജർ,
🔺യൂനിറ്റ് മാനേജർ,
🔺എസ് എ പി ബി1,
🔺ടെക്നിക്കൽ കൺസൽട്ടന്റ്,
🔺ഫിനാൻഷ്യൽ അനലിസ്റ്റ്,
🔺 ലോജിസ്റ്റിക്ക് കോ ഓർഡിനേറ്റർ,
🔺ഓഡിറ്റ് അസിസ്റ്റന്റ്,
🔺മെർക്കെൻഡൈസർ,
🔺ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, 🔺ജൂനിയർ അക്കൗണ്ടന്റ്,
🔺ബിസിനസ്ഡെവലപ്മെന്റ് മാനേജർ, 🔺ഇലക്ട്രിക്കൽ സൂപ്പർവൈസർ, 🔺ഇലക്ട്രിക്കൽ ടെക്നിഷ്യൻ,
🔺ഡിജിറ്റൽ മാർക്കറ്റിങ് പ്രൊമോട്ടർ, 🔺ഡിസൈനർ, ട്യൂട്ടേഴ്സ്,
🔺ഓഫീസ് അഡ്മിൻ,
🔺ടെലി-കാളർ,
🔺മെക്കാനിക്ക്,
🔺ട്രെയിനി ടെക്നീഷ്യൻ,
🔺സോഴ്സിങ് എക്സിക്യൂട്ടീവ്,
🔺സെക്യൂരിറ്റി

 എന്നീ തസ്തികകളിലാണ് നിയമനം.
യോഗ്യത: എം ബി എ ഇൻ ഇൻആർ, ഫിനാൻസ്, ഡിഗ്രി/ പി ജി, പ്ല, എസ് എസ് എൽ സി, ഡിപ്ലോമ/ഐ ടി ഐ.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം.

മറ്റ്‌ ജോലി ഒഴിവുകൾ വായിക്കാം

⭕️വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വിധവ സംഘം സന്നദ്ധ സംഘടനയുടെ കീഴിൽ പാലക്കാട് പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന സർവ്വീസ് പ്രൊവൈഡിങ് സെന്ററിലേക്ക് സ്ത്രീ ലീഗൽ കൗൺസിലർമാരെ നിയമിക്കുന്നു.
യോഗ്യത എൽ.എൽ.ബി ബിരുദം. സ്ത്രീക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 55 വയസ്സ്. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ചിനകം കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, കോളെജ് റോഡ്, പാലക്കാട് വിലാസത്തിൽ അപേക്ഷിക്കണമെന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു.

⭕️പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ നെല്ലിമേട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു.
ഡോക്ടർക്ക് എം.ബി.ബി.എസും പെർമനന്റ്
രജിസ്ട്രേഷനും ലാബ് ടെക്നീഷ്യന് ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടിയുമാണ് യോഗ്യത.ഉദ്യോഗാർത്ഥികൾ അപേക്ഷ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
അഭിമുഖം ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain