ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരങ്ങൾ |

നാഷനൽ അർബൻ ഹെൽത്ത് മിഷൻ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു.
എട്ടാംതരം പാസാണ് യോഗ്യത. 2022 ഒക്ടോബർ ഒന്നിന് 40 വയസ് പൂർത്തിയാവരുത്. മലപ്പുറം ജില്ലക്കാർക്ക് മുൻഗണന.

വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്കാൻ ചെയ്ത് എന്ന മെയിലേക്ക് ഒക്ടോബർ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം.

ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഇന്റർവ്യൂവിന് എത്തണം.

ഇമെയിൽ: nvbdcp1@gmail.com

ഫോൺ നമ്പർ: 80785 27434

✅️ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്സ്മാൻ ഒഴിവ് 
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്സ്മാന്റെ താത്കാലിക ഒഴിവുണ്ട്.

ഇൻസ്ട്രുമെന്റേഷന് എൻജിനിയറിങ്ങിൽ ഡിപ്ലോമ, ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

✅️ ആവശ്വമുണ്ട് AGP GOLD & DIAMONDS
എ ഗിരിപൈ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പാലാരിവട്ടം | ഷോറുമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

സെയിൽസ് മാൻ / ഗേൾസ്

കസ്റ്റമർ കെയർ സർവ്വീസ്

• ഫ്ളോർ മാനേജർസ്

സെക്യുരിറ്റി
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന agphrdepartment@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain