പ്രവാസി ബസാർ സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ.

പ്രവാസി ബസാർ സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ.

 കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ ബ്രാഞ്ചിലേക്ക് ജോലി ഒഴിവ്.സാധാരണക്കാർ അന്വേഷിക്കുന്ന ജോലി ഒഴിവുകൾ ആണ്.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ്ണ വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.അതോടൊപ്പം ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.


ഒഴിവുകൾ ചുവടെ നൽകുന്നു.


🔺ഷോപ്പ് മാനേജർ / സ്റ്റോർ ഇൻ ചാർജ്. സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

🔺ബില്ലിംഗ് സ്റ്റാഫ്
സൂപ്പർമാർക്ക് ഹർമാർക്കറ്റിൽ ചുരുങ്ങിയത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

🔺ഡെലിവറി ബോയ് 
 ടൂവീലർ ലൈസൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം .

🔺ഔട്ട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ്.
ഔട്ട്ഡോർ ഉൽപ്പന്നങ്ങളുടെ വിൽപനയിൽ ഉള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ എറണാകുളത്തുള്ള എല്ലാ ശാഖകളിലേക്കും ഒഴിവ്വ ന്നിട്ടുണ്ട്.
എറണാകുളം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന അല്ലെങ്കിൽ എറണാകുളത്തേക്ക് ഉടൻ സ്ഥലം മാറ്റുന്നവരെയും പരിഗണിക്കും.
ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല

ലൊക്കേഷൻ - വടക്കേകോട്ട , തൃപ്പുണിത്തുറ , കൊച്ചിൻ,മാറ്റക്കുഴി , പണിക്കരുപടി , കൊച്ചിൻ,എളമക്കര , സ്വാമിപ്പാടി.
താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക

താൽപര്യമുള്ളവർ 9778656903 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ info@Invospark.In എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക

🔺വയനാട് വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറിൽ പ്രവർത്തിക്കുന്ന വനിതാ ഷെൽട്ടർ ഹോമിൽ കൗൺസിലർ, വനിത വാച്ചർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൗൺസിലർക്ക് എം. എസ് ഡബ്ല്യു (മെഡിക്കൽ ആൻഡ് സൈക്യാട്രി)യും വാച്ചർക്ക് എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത.
പ്രായം 35 നും 58 നും ഇടയിൽ.
യോഗ്യതയുള്ളവർ അപേക്ഷകൾ സൂപ്രണ്ട്, ഷെൽട്ടർഹോം, ആറാട്ടുത്തറ പി.ഒ, മാനന്തവാടി എന്ന വിലാസത്തിലോ വിലാസത്തിലോ സെപ്തംബർ 24 ന് നകം സമർപ്പിക്കണം.

🔺കോഴിക്കോട് പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഇരിങ്ങല്ലൂർ, അഴിയൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ രാത്രി കാലപഠന മേൽനോട്ടചുമതലകൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ബി.എഡും ഉളളവരായിരിക്കണം. നിയമനം 2022-2023 അധ്യയന വർഷത്തേക്ക് (2023 മാർച്ച് 31 വരെ) മാത്രമായിരിക്കും.
താൽപര്യമുളളവർ സെപ്തംബർ 24 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാപട്ടിക ജാതി വികസന ഓഫീസിൽ കൂടികാഴ്ചക്ക് ഹാജരാകണം.

🔺കാസർകോട് ചെങ്കള ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ്.
യോഗ്യത മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്ട്സ്മാൻ സിവിൽ
ഡിപ്ലോമ.
അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 12ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.
ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11നകം എത്തണം.
അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചയിച്ച കൗണ്ടറിൽ ഏൽപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain