ഇലക്ട്രിക് വാഹനം ചാർജിങ് സ്റ്റേഷൻ വഴി ചാർജ് ചെയ്യാൻ പഠിക്കാം.
ഉയർന്നുവരുന്ന ഇന്ധന വിലയെ പ്രതിരോധിക്കാൻ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ഇലക്ട്രിക് വാഹനങ്ങൾ യൂസ് ചെയ്യുക എന്നത്. എന്നാൽ മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നം ഇത് ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. ഇത്തരം ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ സാധാരണക്കാർക്ക് ഇപ്പോഴും അത് എങ്ങനെ ഉപയോഗിക്കണം എന്ന് ധാരണയായിട്ടില്ല. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എങ്ങനെ രജിസ്ട്രേഷൻ ഉപയോഗിക്കാം എന്ന് മനസ്സിലാക്കാം. പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഉപകാരപ്രദമായ ഇൻഫർമേഷൻ ഷെയർ ചെയ്തു നൽകുക.
ചാർജിങ് സ്റ്റേഷൻ എങ്ങനെ ഉപയോഗിക്കാം എന്ന് ചുവടെ വിശദമായി നൽകുന്നു.
🔺 ഇതിനു വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് പ്ലേസ്റ്റോറിൽ നിന്നും chargemod എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതാണ്. നിങ്ങൾക്ക് ഈ പോസ്റ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം ലിങ്ക് ചുവടെ അവസാനം നൽകിയിട്ടുണ്ട്.
🔺 ഡൗൺലോഡ് ചെയ്തതിനുശേഷം രജിസ്ട്രേഷൻ അല്ലെങ്കിൽ ലോഗിൻ എന്ന ഭാഗം സെലക്ട് ചെയ്യുക.
🔺 രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം പ്രൊഫൈൽ എന്നതിൽ ക്ലിക്ക് ചെയ്യുക,അതിനുശേഷം സബ്സ്ക്രൈബ് ന്യൂ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
🔺 ചാർജിങ് സ്റ്റേഷൻ ഉപയോഗിക്കാൻ വേണ്ടി ഏതെങ്കിലും ഒരു പ്ലാൻ റീചാർജ് ചെയ്യുക.
🔺 തുടർന്ന് ചാർജിങ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തു കൊടുക്കുക.
🔺 അതിനുശേഷം സ്റ്റാർട്ട് ചാർജിങ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
🔺ഇത്രയും ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ വാഹനം ചാർജ് ചെയ്യുന്നത് ആരംഭിക്കുന്നതാണ്.
🔺 ചാർജ് മതിയായ അളവിൽ ലഭ്യമായി കഴിഞ്ഞാൽ പ്ലഗ് റിമൂവ് ചെയ്യുന്നതിന് മുന്നേ ഉറപ്പായും സ്റ്റോപ്പ് ചാർജിങ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. ടോപ്പ് ചാർജ് ക്ലിക്ക് ചെയ്തതിനുശേഷം മാത്രം പ്ലഗ് റിമൂവ് ചെയ്യുക.
ഇങ്ങനെ വളരെ ഈസിയായി നിങ്ങൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാവുന്നതാണ്.
ഇപ്പോൾതന്നെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഈ അറിവ് നിങ്ങളുടെ മറ്റു ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കൾക്കും എല്ലാം തന്നെ ഷെയർ ചെയ്തു നൽകുക. എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണിത്.