മിൽമയിൽ ജോലി നേടാൻ അവസരം | milma job vacancy in kerala | apply now |

മിൽമയിൽ ജോലി നേടാൻ അവസരം.

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. മിൽമയിലെ ജോലി ഒഴിവുകളും മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

🔺അസിസ്റ്റന്റ് ഡയറി എൻജിനീയർ.
 വിദ്യാഭ്യാസയോഗ്യത യോഗ്യത: B Tech ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ സിവിൽ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് )/ M Tech ഡയറി എഞ്ചിനീയറിംഗ് എന്നിങ്ങനെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 35,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 14.

🔺ടെക്നീഷ്യൻ ഗ്ര. II. - ജനറൽ മെക്കാനിക്ക്
യോഗ്യത:പത്താം ക്ലാസ്, NCVT സർട്ടിഫിക്കറ്റ് ITI ( ഫിറ്റർ പരിചയം: 1-2 വർഷ ട്രേഡ്)
ശമ്പളം: 17,000 രൂപ.ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 13.പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

Interested candidates shall attend the interview with original certificates proving age, qualification and a passport size photo, on the stipulated dates at the above address. Self-attested copies of the certificates shall be submitted. The Interview will be conducted strictly adhering to COVID-19 protocol and candidates shall report on time.

 ഈ ജോലിയുടെ കൂടുതൽ വിശദ വിവരങ്ങൾ അറിയാൻ വേണ്ടി
Source 👇
 മറ്റ് ചില ജോലി ഒഴിവുകൾ.

🔺സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷന്റെ തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, വയനാട് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന പഞ്ചകർമ്മ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത ബി.എ.എം.എസ് (ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളത്). പ്രായം 50 കവിയരുത്. കരാർ കാലാവധി ഒരു വർഷം. ശമ്പളം 25,000 രൂപ. കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
വിശദമായ ബയോഡാറ്റാ സഹിതം ഈമെയിലിലോ, മാനേജിങ് ഡയറക്ടറുടെ പേരിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെപ്റ്റംബർ 15 നകം ലഭിക്കണം.

🔺സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്ട്രേഷനും ആണ് യോഗ്യത.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.

🔺പത്തനംതിട്ട ഇലന്തൂർ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റൽ കൗൺസിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗൺസിലർമാരെ നിയമിക്കുന്നു.

വുമൺ സ്റ്റഡീസ്/ ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത,
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഈ മാസം 13ന് 11 മണിക്ക് ഇലന്തൂർ ബ്ലോക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പ്രവർത്തി പരിചയം അഭികാമ്യം.

 പരമാവധി മറ്റുള്ളവരിലേക്ക് ജോലി ഒഴിവുകൾ ഷെയർ ചെയ്തു നൽകാൻ ശ്രമിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain